കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാവുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിയതി തീരുമാനിച്ചെന്നും ഇല്ലെന്നും സര്‍ക്കാര്‍. ഈ മാസം മുപ്പതിന് മെട്രോ പൊതുജനത്തിന് തുറന്നുകൊടുക്കുമെന്ന് രാവിലെ വാര്‍ത്താക്കുറിപ്പിറക്കിയ സര്‍ക്കാര്‍ വൈകീട്ട് നിലപാട് മാറ്റി. ചടങ്ങില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കാന്‍ നീക്കമെന്ന വിവാദത്തെത്തുടര്‍ന്ന് നിലപാടില്‍ നൈസായ തിരുത്തലാണ് വൈകീട്ടുണ്ടായത്. പ്രധാനമന്ത്രിയെ ഒഴിവാക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു എന്ന് ഇതിനിടയില്‍ ബിജെപിയും ആരോപിച്ചു. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു മെട്രോയെ വിവാദങ്ങളുടെ പാളത്തില്‍ ഒാടിച്ചതാര് ?
Advertisement