ആരോട് ചോദിച്ചിട്ടെന്നേ ചോദിച്ചുള്ളൂ. ഇവിടെയൊരു സര്‍ക്കാരുണ്ടെന്ന് ഓര്ത്തോയെന്നേ ചോദിച്ചുള്ളൂ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗം ഇതാ ഉറപ്പിക്കുന്ന പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ സബ് കലക്ടര്‍ ആര്‍എസ്എസിനുവേണ്ടി ഉപജാപം നടത്തുന്നുവെന്ന്. കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചപോലെയാണെന്ന്. ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്നും മന്ത്രി എംഎം മണി. എങ്ങനെയെത്തി ഒരു മന്ത്രി ഈ നിലപാടിലും നിഗമനത്തിലും? ഒപ്പം സിപിഐ സംസ്ഥാന സെക്രട്ടറി പറയുന്ന നിശ്ചയദാര്‍ഢ്യം കാട്ടുമോ എല്‍ഡിഎഫ് സര്‍ക്കാര്‍? പാപ്പാത്തിച്ചോലയിലെ കുരിശില്ത്തട്ടി നില്‍ക്കാതെ മുന്നോട്ടുപോകുമോ സര്‍ക്കാര്‍ സംവിധാനം മൂന്നാറിലും ദേവികുളത്തും ചിന്നക്കനാലിലും? ഉത്തരംതേടുന്നുണ്ട് കേരളം.
Advertisement