കയ്യേറ്റഭൂമിയിലെ കുരിശുതൊട്ടാല് നിലച്ചുപോകേണ്ട ഒന്നാണോ മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടി? ആണ് എന്നേ ഇപ്പോള്‍ കരുതാനാകൂ. സ്വന്തം സര്‍ക്കാരിന് കീഴിലെ ഉദ്യോഗസ്ഥരെ പരസ്യവിചാരണചെയ്ത മുഖ്യമന്ത്രി തുടക്കമിട്ടത് ഇന്ന് എല്‍ഡിഎഫ് യോഗത്തോടെ പൂര്‍ണമായി. അപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ പ്രധാനമാണ്·. കയ്യേറ്റ ഭൂമിയിലെ കുരിശെങ്ങനെയാണ് വിശ്വാസത്തിന്റെ പ്രശ്നമാകുന്നത്? അതെങ്ങനെയാണ് വിശ്വാസത്തെ വ്രണപ്പെടുത്തുന്നത്? അതേറ്റുപിടിച്ച് എന്തിനാണ് കയ്യേറ്റക്കാര്‍ക്ക് മുന്നില്‍ വെറുതെനിന്നുകൊടുക്കുന്നത് സര്‍ക്കാര്‍?
Advertisement