ഇടതുപക്ഷത്തിന്റെ നിലപാട് യു.എ.പി.എയ്ക്കെതിരാണെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി വ്യക്തമാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസിന്റെ തിരുത്തല്‍ പ്രഖ്യാപനം. നിലവിലുള്ള 162 യു.എ.പി.എ കേസുകളില്‍ 42 കേസുകളില്‍ കരിനിയമം നിലനില്‍ക്കില്ലെന്ന് പൊലീസ് തന്നെ സ്വയം തിരുത്തി. എന്നാല്‍ സാമൂഹികപ്രവര്ത്തകന് നദീറിനെതിരായ കേസുകളിലടക്കം യു.എ.പി.എ നിലനില്‍ക്കുമെന്നും ഡി.ജി.പി. വ്യക്തമാക്കി. സി.പി.ഐ അടക്കം ശക്തമായ വിമര്‍ശനമുയര്‍ത്തിയ ശേഷമാണ് കേസുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. പാതി തിരുത്തിയാല്‍ നീതിയാകുമോ?
Advertisement