ട്രംപ് പഴയ ട്രംപല്ല, അമേരിക്ക സ്വന്തം കാര്യം മാത്രം നോക്കുമെന്നും മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടില്ലെന്നും സൈനിക ആവശ്യങ്ങള്‍ക്ക് അനാവശ്യ പണച്ചിലവ് ഒഴിവാക്കുമെന്നുമെല്ലാം പ്രചാരണ വേളയില്‍ പ്രസംഗിച്ച ഡോണള്‍ഡ് ട്രംപല്ല വൈറ്റ് ഹൗസിലെ ട്രംപ്. സിറിയന്‍ സര്‍ക്കാരിനെതിരെ നേരിട്ട് ആക്രമണം, അഫ്ഗാനിസ്ഥാനില്‍ വന്‍ ബോംബാക്രമണം, ഉത്തരകൊറിയക്ക് മുന്നറിയിപ്പ്. ഗൂഗിളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞവാക്ക് മൂന്നാം ലോക മഹായുദ്ധം എന്നതാണ്. ഹിലറി ക്ലിന്റണ് ജയിച്ചാല്‍ ഉണ്ടാവുമെന്ന് ട്രംപ് തന്നെ പ്രവചിച്ചതുപോലെ അദ്ദേഹത്തിന്റെ ഭരണത്തില്‍ കീഴില്‍ ലോകം മൂന്നാം ലോക മഹായുദ്ധത്തിലേക്കാണോ നീങ്ങുന്നത് ?
Advertisement