മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പുരോഗമന ആശയങ്ങള്‍ക്കുവേണ്ടി പൊരുതുമെന്ന് പ്രതീക്ഷിക്കുന്ന സിപിഎം നയിക്കുന്ന സര്‍ക്കാരിലെ മന്ത്രി. പറയുന്നത് വളരെ വ്യക്തമാണ്. ആറുദിവസമായി തടങ്കലിലുള്ള കെ എം ഷാജഹാന് കേരളത്തിന് ഒരു വിഷയമല്ല. അങ്ങനെ പലരും കിടക്കുന്നുണ്ട് ജയിലില്‍. മന്ത്രി പറയുന്നപോലെയാണോ കാര്യങ്ങള്‍? കൃത്യമായൊരു കാരണംകൊണ്ടാണോ ഷാജഹാന് ജയിലില്‍ കിടക്കുന്നത്? സമരത്തെ പിന്തുണച്ചാല്‍ അത് ഗൂഢാലോചന എന്നത് എന്നുമുതലാണ് ഈ സര്‍ക്കാരിനും മുന്നണിക്കും നയമായത്?
Advertisement