ജനുവരി ആറിന് നെഹ്റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയയുടെ കുടുംബം ഇന്നും സമരത്തിലാണ്. മൂന്നുമാസം പിന്നിടുമ്പോഴും ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികളെ പിടികൂടണമെന്നാണ് മുഖ്യ ആവശ്യം. സമരം ചെയ്യാന്‍ തലസ്ഥാനത്തെത്തിയ മഹിജക്ക് നേരിടേണ്ടി വന്ന അനുഭവം കേരളമാകെ ചര്‍ച്ചയാകുമ്പോള്‍ നിലപാട് വിശദീകരിക്കാന്‍ സര്‍ക്കാര്‍ പത്രപരസ്യം നല്കി. ഒരു കേസ് അന്വേഷണത്തെക്കുറിച്ച് ലക്ഷങ്ങള്‍ മുടക്കി പത്രപ്പരസ്യം നല്‍കുന്നത് തികച്ചും അസാധാരമായ നടപടിയാണെന്ന് വിലയിുരുത്തപ്പെടുന്നു. എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ? എന്തുകൊണ്ട് ഇങ്ങനെ വിശദീകരിക്കേണ്ടി വന്നു?
Advertisement