ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് ഞങ്ങള്‍ എന്ന് ആവര്‍ത്തിക്കുന്ന സിപിഎമ്മും എസ്എഫ്ഐയും കേള്‍ക്കണം ഇടത് സര്‍ക്കാരിലെ ഒരംഗത്തിന്റെ വാക്കുകള്‍. ഈ പുച്ഛം നിറഞ്ഞ പ്രതികരണത്തിനും ന്യായങ്ങളുണ്ടാകാം, നാട്ടുപ്രതികരണമല്ലേ എന്നൊക്കെ. ഇനിയും വ്യക്തത വേണ്ടവര്‍ക്കായി ഇതേ പകല്‍ സിപിഎം വാര്‍ത്താക്കുറിപ്പിറക്കി പറയുന്നു. ഡിജിപി ഓഫിസിന് മുന്നിലെ അന്നത്തെ സമരം യാദൃശ്ചികമല്ലെന്ന്. മാതൃത്വത്തിന്റെ കവചമുയര്‍ത്തി സര്‍ക്കാരിനെതിരെ യുദ്ധംവെട്ടാന്‍ ബിജെപി കോണ്‍ഗ്രസ് മുന്നണിയുടെ ദുഷ്ടലാക്കാണെന്ന്. മഹിജ എന്ന ആ അമ്മയോട് കാട്ടുന്ന ഐക്യദാര്‍ഢ്യം, സഹാനുഭൂതി.... എങ്ങനെയാണ് ഇടതുസര്‍ക്കാരിന്റെ കണ്ണില്‍ അവര്‍ക്കെതിരായ ഗൂഢനീക്കമാകുന്നത്?
Advertisement