ഇന്നത്തെ ആമുഖം രണ്ടുഫേസ്ബുക്ക് പോസ്റ്റുകള്‍ പറയട്ടെ. ഒന്ന് അധികാരത്തിലെത്തിയ പുതിയ ഇടതുസര്‍ക്കാരിന് 2016 മെയ് 21 ന് ജിഷ്ണു പ്രണോയ് എന്ന ചെറുപ്പക്കാരന് അര്‍പ്പിച്ച ആശംസ. പിണറായിയെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കെടന്നു മോങ്ങും, ചിലര്‍ ചൊറിഞ്ഞു കൊണ്ടേയിരിക്കും, അവഗണിച്ചേക്കുക. അഭിമാനിക്കുന്നു, ഇരട്ടചങ്കുളള ഈ നേതാവിനെയോര്‍ത്ത്... ആ ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയുടേതാണ് രണ്ടാമത്തെ പോസ്റ്റ്. ഈ ചെറുപ്പക്കാരന്റെ മരണശേഷം പോയ മാര്‍ച്ച് എട്ടിന് കുറിക്കപ്പെട്ടത്. അത് ഇപ്രകാരം, സ്വാശ്രയ വിദ്യാഭ്യാസരംഗത്തെ കൊള്ളരുതായ്മകളുടെ തുറന്നുകാട്ടലാണ് ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് ഉണ്ടായത്..ജിഷ്ണുവിന്റെ മാതാപിതാക്കളെ ഇന്ന് കണ്ടു.. അവര്‍ക്കുണ്ടായ നഷ്ടവും പ്രയാസവും അപരിഹാര്യമാണ്.. നിയമപരമായി പറ്റാവുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്... ഇനി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ആ ഉറപ്പാണോ ഇന്നുപകല്‍ ആദ്യ ഇടതുസര്‍ക്കാരിന്റെ അറുപതാം വാര്‍ഷിക ദിനത്തില്‍ തെരുവില്‍ വലിച്ചിഴക്കപ്പെട്ടത്.
Advertisement