മൂന്നാറില്‍ കയ്യൂക്കുകൊണ്ട് നടത്തുന്ന നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്. പൂര്‍ണ ആധികാരിക രേഖകളുടെ പിന്‍ബലത്തോടെയാണ് കയ്യേറ്റങ്ങള്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതീവപരിസ്ഥിതി ദുര്‍ബല പ്രദേശമായ മൂന്നാറിന്റെ സ്ഥിതി ജനപ്രതിനിധികള്‍ അംഗങ്ങളായ നിയമസഭാ പരിസ്ഥിതി സമിതിക്കും മൂന്നാറിലെ കയ്യേറ്റങ്ങള്‍ ബോധ്യപ്പെട്ടതാണ്. മൂന്നാര്‍ കയ്യേറ്റങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഒഴിപ്പിച്ചില്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്നാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. എന്നാല്‍ മൂന്നാറുകാരെ മുഴുവന്‍ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപമുയരുന്നു. മാധ്യമവാര്‍ത്തകള്‍ക്കെതിരെ നാളെ മൂന്നാര്‍ ജനകീയ സമരസമിതി സമരത്തിനൊരുങ്ങന്നു.
Advertisement