പാതയോരത്തെ മദ്യശാലകളൊക്കെ മാറ്റണം. മാറ്റാന്‍ നോക്കിയിടത്തൊക്കെ ജനകീയസമരം. സുപ്രീംകോടതി പറഞ്ഞ സമയം ഇന്നുതീരും. ഇളവുവേണമെന്ന് പറഞ്ഞുചെന്നപ്പോള്‍ സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിന് കൊടുത്തത് ഇരട്ടിയടി. ഇന്നുതന്ന പൂട്ടണം മദ്യശാലകളൊക്കെ. മദ്യശാലകള്‍ മാത്രമല്ല, ബാറുകളും.
ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ അടക്കം ഇന്ന് പൂട്ടണം. ഇതിനോടുള്ള പ്രതികരണങ്ങളാണ് ഈ കണ്ടത്. ചോദിച്ചസമയം തന്നില്ല. ബാറുകളും പൂട്ടണമെന്ന ഇരട്ടി പ്രഹരവും. എന്താണ് സര്‍ക്കാരിന് മുന്നിലെ വഴിയിനി? ഫലത്തില്‍ കോടതിവിധി ഇടയാക്കുക മദ്യനിരോധനംപോലുള്ള സാഹചര്യമോ?