ഒരു യുവനേതാവ് കോണ്‍ഗ്രസില്‍ നിന്ന്് ഇറങ്ങിപ്പോകുകയാണ്. സ്ഥാനമാനത്തിന്റെ വലുപ്പച്ചെറുപ്പമല്ല, ചോദ്യത്തിന്റെ കനമാണ് സി.ആര്.മഹേഷിനെ ഇന്ന് ദേശീയരാഷ്ട്രീയത്തില്‍ പോലും ചര്ച്ചാകേന്ദ്രമാക്കിയത്. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പുറത്താക്കും മുന്‍പാണ് കോണ്‍ഗ്രസില്‍ നിന്നു തന്നെ ഇറങ്ങുന്നുവെന്ന് മഹേഷിന് പ്രഖ്യാപിക്കേണ്ടിവന്നത്. സംഘപരിവാറുകാരുടെ ചട്ടുകമെന്ന് ഇന്ന് രാവിലെ വരെയും വിശ്വസിച്ച പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകരുടെ ഒളിയമ്പുകളിലും മനം മടുത്താണ് തീരുമാനം. അപ്പോഴും രാഹുലിനെ ചോദ്യം ചെയ്യരുതെന്ന് ശബ്ദമുയര്‍ത്തി ഓച്ഛാനിക്കുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. സി.ആര്.മഹേഷിനൊപ്പം ആ ചോദ്യത്തെയും പുറത്താക്കുമോ കോണ്‍ഗ്രസ്?
Advertisement