E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 08:58 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ആഹാരം കഴിച്ചും വണ്ണം കുറയ്ക്കാം !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

food
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയറു നിറയേ ഭക്ഷണം കഴിച്ചും കഠിന വ്യായാമം ചെയ്യാതെയും വണ്ണം കുറയ്ക്കാം. ‘ഊം ഉം. കേട്ടിട്ടിണ്ട് കേട്ടിട്ടിണ്ട്’എന്നല്ലേ നിങ്ങളിപ്പോൾ മനസ്സിൽ പറഞ്ഞത്. സംഗതി കാര്യായിട്ടാണെന്നേ. ഒരു കൈ നോക്കാൻ തയാറാണെങ്കിൽ ഒരു മാസത്തിനുള്ളിൽ തടി കുറയ്ക്കാം.

∙ പ്രായപൂർത്തിയായ ഒരാളുടെ സെന്റിമീറ്ററിലുള്ള ഉയര ത്തിൽ നിന്ന് 100 കുറയ്ക്കുമ്പോൾ കിട്ടുന്ന തൂക്കമാണ് ഒരാൾക്ക് വേണ്ട ശരിയായ ശരീരഭാരം. അതായത് 165 സെ.മി ഉ യരമുള്ള ഒരാളുടെ ആരോഗ്യകരമായ തൂക്കം 65 കിലോഗ്രാം ആയിരിക്കും.

∙ ആദ്യം തയാറെടുത്ത് തുടങ്ങേണ്ടത് മനസ്സാണ്. വണ്ണം കുറയ്ക്കാൻ തീരുമാനിച്ചാൽ ആ ലക്ഷ്യത്തില്‍ നിങ്ങൾ നിശ്ചയിച്ച ദിവസങ്ങൾക്കുള്ളിൽ എത്തിയിരിക്കുമെന്ന് ഉറപ്പിക്കുക. ഒരു സുന്ദരിയായി നിങ്ങൾ സ്വയം സങ്കൽപിച്ചു നോക്കൂ. എന്നും രാവിലെ ഉണരുമ്പോൾ ഈ രൂപം മനസ്സിൽ കാണണം. ആ രൂപമാണ് നിങ്ങളുടെ ലക്ഷ്യമെന്ന ചിന്തയിൽ ഓരോ ദിവസവും ഉണരണം.

∙ പരീക്ഷാ ടെൻഷന്റെ ഇടയിൽ ഭക്ഷണം കഴിച്ചത് കൂടിയോ? പകൽ കഴിക്കാതെ രാത്രി മാത്രം വാരിവലിച്ചു കഴിക്കുകയാണോ ചെയ്തത്? ഇതെല്ലാം ഓരോ തരം ഈറ്റിങ് ഡിസോർഡറുകളാണ്. നിങ്ങൾ സ്വയം പരിഹരിച്ചു മാറ്റേണ്ട പ്രശ്നങ്ങൾ.

∙ അമിത വണ്ണമുള്ള 90 ശതമാനം ആളുകളിലും ഏതെങ്കിലും ഈറ്റിങ് ഡിസോർഡർ കാണാറുണ്ട്. മൂഡോഫായാൽ പാട്ടു കേൾക്കുകയോ ഒന്നു കറങ്ങാൻ പോകുകയോ ചെയ്യുക. എട്ട് മണിക്ക് മുമ്പ് അത്താഴം കഴിച്ച് വീടിനുള്ളിൽ തന്നെ അല്പം നടന്നശേഷം രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞ് ഉറങ്ങുക. ടിവി കാണുമ്പോൾ കഴിച്ചു ശീലിക്കേണ്ട.

∙ വയറു നിറയേ ഭക്ഷണം കഴിക്കാം. പക്ഷേ, കാലറി അറിഞ്ഞു കഴിക്കണമെന്നു മാത്രം. ഈ കാലറി എരിച്ചു കളയാനുള്ള വഴിയും അറിഞ്ഞിരിക്കണം. ഒരു പിടി കായ വറുത്തതേ കഴിച്ചുള്ളൂ എന്നു പറഞ്ഞിട്ട് കാര്യമില്ല. ഈ കായ വറുത്തതിന്റെ കാലറി എരിച്ചു കളയാൻ അരമണിക്കൂർ എങ്കിലും ഓടേണ്ടി വരും. വയറു നിറയ്ക്കാൻ കാലറി കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. പച്ചയ്ക്കോ ആവിയിൽ പുഴുങ്ങിയോ കഴിക്കുക.

∙ അധികം ശാരീരികാധ്വാനമില്ലാത്തർക്ക് ഒരു ദിവസം 1000 മുതൽ 1500 കാലറി മതി. ചോറ് കഴിക്കുന്നത് നിർത്തി ചപ്പാത്തിയാക്കി എന്നും പറഞ്ഞ് ആറ് ചപ്പാത്തി അകത്താക്കാറുണ്ട് പലരും. മൂന്ന് കപ്പ് ചോറിലുള്ളത് ഈ ആറ് ചപ്പാത്തിയിലുള്ള അതേ അളവ് കാലറിയാണ്.

∙ മുട്ടയിൽ 150 കാലറിയാണുള്ളത്. എന്നാൽ മുട്ടവെള്ള മാത്രം കഴിച്ചാൽ 17 കാലറി ഊർജമേ ഉള്ളൂ. ഒരു ചിക്കൻ ഫ്രൈയിലുള്ള കാലറിയിലും വളരെ കുറവാണു  കോഴിക്കറിയിലുള്ളത്. ഇങ്ങനെ ചിന്തിച്ചു പ്രവർത്തിച്ചാൽ പട്ടിണി കിടക്കാതെ തന്നെ തടി കുറയ്ക്കാം.

∙ വ്യായാമം ചെയ്യുന്നത് തടി കുറയ്ക്കാൻ മാത്രമല്ല, സമ്പൂർണ ആരോഗ്യം നേടാനാണ്. കൈ നന്നായി വീശി അരമണിക്കൂർ നടന്നാൽ തന്നെ നല്ലൊരു വ്യായാമമാണ്. എന്തെങ്കിലും ഒരു വ്യായാമം ദൈനംദിനശീലമാക്കണം.
        

കടപ്പാട് vanitha.in

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :