E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday September 24 2020 11:29 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ വെള്ളം കൊടുത്തു തുടങ്ങാം.. അറിഞ്ഞിരിക്കണം ഈ പ്രധാന കാര്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

infant
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വെള്ളം ശരീരത്തിന് എത്രമാത്രം ഗുണകരമാണെന്നും ധാരാളം വെള്ളം കുടിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുമൊക്കെ നമുക്കെല്ലാം നന്നായി അറിയാം. എന്നാൽ കൊച്ചു കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കാമോ, എത്രമാത്രം കൊടുക്കാം, എത്ര വയസ് മുതലാണ് വെള്ളം കൊടുക്കേണ്ടത് തുടങ്ങിയ കാര്യത്തില്‍ പലർക്കും സംശയമാണ്. മുതിർന്നവരെപ്പോലെ അവർക്കും ദാഹമൊക്കെയുണ്ടാകും, അതുകൊണ്ട് ഇടയ്ക്കിടെ കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കുന്നവരുണ്ട്. ശരിക്കും കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കേണ്ടതുണ്ടോ? 

ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കുകയേ വേണ്ടെന്നാണ് കെയ്റ്റി എന്ന ഡയറ്റീഷ്യൻറെ അഭിപ്രായം. വെള്ളം നിരുപദ്രവകരമായ ഒന്നാണെന്നല്ലേ നാം കരുതിയിരുന്നത്. എന്നാൽ ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കുന്നത് ലഹരിക്കു സമാനമാണെന്നും അത് 'കോമ'യിലേയ്ക്കും മരണത്തിലേയ്ക്കു പോലും നയിക്കുകയും ചെയ്യാമെന്ന് വിദഗ്ദർ പറയുന്നു.

ആറ് മാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം കൊടുക്കാൻ ശ്രമിക്കുക. പൊടിപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്കും വെള്ളം ആവശ്യമില്ലത്രേ. കാരണം അവരുടെ ശരീരത്തിനാവശ്യമായ ജലാംശം മുലപ്പാലിൽ നിന്നും പൊടിപ്പാലിൽ നിന്നും ലഭിക്കുന്നുണ്ട്. നല്ല ചൂടുള്ള ദിവസങ്ങളിൽപ്പോലും വെള്ളം കൊടുക്കേണ്ടതില്ലെന്നാണ് ഇവർ പറയുന്നത്.

എന്തുകൊണ്ട് വേണ്ട

കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള പോഷകങ്ങൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്,. പ്രോട്ടീനും വൈറ്റമിനും മിനറൽസും ഫാറ്റും അടങ്ങിയ മുലപ്പാൽ പോഷകസമൃദ്ധമാണ്.എന്നാൽ വെള്ളം ചെല്ലുന്നതോടെ വളർച്ചയ്ക്ക് ആവശ്യമായ പോഷണം നഷ്ടമാകുന്നു. അതുപോലെ പൊടിപ്പാൽ നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ നൽകുകയും വേണം. മുതിർന്നവരിൽപ്പോലും ഒരുപാട് വെള്ളം ചെല്ലുന്നതോടെ രക്തത്തിലെ സോഡിയത്തിൻറെ അളവ് ക്രമാതീതമായി കുറയുന്നു. അപ്പോൾ കുഞ്ഞുങ്ങളിൽ അത് എത്രമാത്രം അപകടകരമാണെന്ന് ഇവർ ചോദിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :