E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 26 2020 06:19 AM IST

Facebook
Twitter
Google Plus
Youtube

കൊളസ്ട്രോൾ കുറയ്ക്കാം– ഇവ കഴിച്ചാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

garlic
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൈകൾക്കും കാലുകൾക്കും ചിലപ്പോൾ അകാരണമായി ഒരു മരവിപ്പ്. എന്താണ് കാരണമെന്ന് അന്വേഷിക്കുന്നതിനു മുൻപു തന്നെ ചിലപ്പോൾ മാറിയിട്ടുമുണ്ടാകും. അതുകൊണ്ടു തന്നെ പലരും ഇതു കാര്യമായി എടുക്കാറില്ല. എന്നാൽ, ഒന്നു ശ്രദ്ധിക്കുന്നതാണു നല്ലതെന്നു ഡോക്ട൪മാ൪ പറയും. ചിലപ്പോൾ രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിനാലാകാം ഈ മരവിപ്പ്. 

മുള്ളിനെ മുള്ള് കൊണ്ടെടുക്കുന്നതു പോലെ, ഭക്ഷണം കൊണ്ടുണ്ടായതിനെ ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ ഇല്ലാതാക്കിയാലോ? അതിനുള്ള ചില പൊടിക്കൈകൾ. 

വെളുത്തുള്ളി ചതച്ച് കിഴികെട്ടി ഒന്നര ഗ്ലാസ് പാലിലിട്ട് വയ്ക്കുക. അൽപം വെള്ളവും ഒഴിച്ച് തിളപ്പിക്കണം. വാങ്ങിവച്ച് ചൂട് നന്നായി ആറിയശേഷം ദിവസം ഓരോ നേരം കഴിക്കണം. 15 ദിവസത്തിനുളളിൽ കൊളസ്ട്രോൾ താഴുമെന്ന് വിദഗ്ധ൪ പറയുന്നു. (വെളുത്തുള്ളി നേരിട്ട് കഴിക്കുന്നത് ചില൪ക്ക് അൾസറിനു കാരണമായേക്കാവുന്നതിനാൽ ഇതു പ്രയോഗിക്കുന്നതിനു മുൻപ് ഡോക്ടറോട് ചോദിക്കുന്നത് നന്ന്). 

രണ്ട് കാന്താരി മുളക്, അൽപം കുടംപുളി, ഒപ്പം കറിവേപ്പില എന്നിവ ചതച്ച് അരച്ചു കുഴമ്പു പരുവത്തിൽ കഴിക്കുക. 15 മുതൽ 20 ദിവസത്തിനുള്ളിൽ കൊളസ്ട്രോൾ കുറയും. 

എണ്ണ കടുക് വറുത്ത് മാത്രം ഉയോഗിക്കണം: കൂട്ടാനും തോരനും മറ്റും പാചകം ചെയ്യുമ്പോൾ എണ്ണയിൽ കടുക്, കറിവേപ്പില, മുളക് എന്നിവ ചേ൪ത്ത് വറുത്തെടുക്കണം. ഈ എണ്ണ മാത്രം പാചകത്തിനുപയോഗിച്ചാൽ കൊഴുപ്പുരുകും. 

കൊഴുപ്പ് മാറ്റിയ ഒരു ഗ്ലാസ് മോരിൽ കടുക്കാ ചൂ൪ണം (5 ഗ്രാം) ചേ൪ത്ത് തലേദിവസം രാത്രി എടുത്തുവയ്ക്കുക. പിറ്റേദിവസം 11 മണിയോടു കൂടി എടുത്ത് കഴിക്കണം. 

പച്ചമുളക്, ചുവന്ന മുളക് എന്നിവയുടെ ഉപയോഗം കുറച്ച് പകരം കുരുമുളക് പൊടി ഉപയോഗിക്കാം. കൊളസ്ട്രോളിന്റെ പ്രധാന എതിരാളിയാണ് കുരുമുളക്. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എസ്. ഷീല. അസോഷ്യേറ്റ് പ്രഫസ൪, ഗവ. ആയു൪വേദ കോളജ്, തൃപ്പൂണിത്തുറ.