E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 08:06 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ആയുർവേദത്തിലെ ആരോഗ്യവഴികളെക്കുറിച്ച് അഷ്ടവൈദ്യൻ എ.ആർ രാജരാജവർമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആയുർവേദാചാര്യൻ അഷ്ടവൈദ്യൻ വയസ്കര എ.ആർ രാജരാജവർമ ആയുർവേദത്തിലെ ആരോഗ്യവഴികളെക്കുറിച്ച് വിശദീകരിക്കുന്നു.

1. ആയുർവേദം രോഗത്തെ നിർവചിക്കുന്നത് വാതം, പിത്തം, കഫം എന്നിങ്ങനെയാണ്. എന്താണ് ഇവ? 

രാവിലെ എഴുന്നേൽക്കുമ്പോൾ കാൽ വേദനയോ കാൽ വേദനയോ ഉണ്ടെങ്കിൽ അത് വാതത്തിന്റെ ലക്ഷണമാണ്. വാതം രാവിലെയാണ്. ഉച്ചയ്ക്ക് പിത്തം. വൈകീട്ട് കഫം. രാവിലെ എഴുന്നേറ്റ് നടക്കുമ്പോൾ ഉള്ള കിതപ്പ് വാതത്ത‍ിന്റേയാണ്. ഉച്ചയ്ക്കു ശ്വാസം മുട്ടൽ. വൈകീട്ടുള്ള ചുമ. വാതം, പിത്തം, കഫം. ചുമയുടെ പ്രശ്നം വരുമ്പോഴാണ് കഫം. അത് വൈകീട്ടേ വരുകയുള്ളൂ. 

2. ഒരു വ്യക്തിയുടെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം? 

രാവിലെ സാധാരണയുള്ള രീതിയിൽ ഇഡലിയോ  ദോശയോ ചപ്പാത്തിയോ പൂരിയോ ഉൾപ്പെടെയുള്ള ഭക്ഷണം കഴിക്കാം. ദഹനം അനുസരിച്ച് ആവശ്യത്തിന്. കൂടുതലാകരുത്. ഉച്ചയ്ക്ക് പന്ത്രണ്ട് - ഒരു മണിയോടെ ഉണ്ണാം. ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്. അര മുക്കാൽ മണിക്കൂർ നടക്കണം. വെള്ളവും കട്ടിയായിട്ടുള്ള ഭക്ഷണവുമടക്കം മുക്കാൽ വയറേകഴിക്കാവൂ.

3.സർവസാധാരണമായിക്കൊണ്ടിരിക്കുന്ന രക്തസമ്മർദം, പ്രമേഹം എന്നിവയെ എങ്ങനെ നിയന്ത്രിക്കാം? 

രക്ത സമ്മർദത്തിന് വെളുത്തുള്ളി ധാരാളം ഭക്ഷണത്തിലുൾപ്പെടുത്തണം. ഷൂഗർ നിയന്ത്രിക്കാൻ ചോറ് കഴിക്കുന്നത് ഒരു നേരമാക്കണം. ഗോതമ്പ് ഉപയോഗിക്കാം. രാത്രി പത്ത് മണിക്കു മുൻപ് ഭക്ഷണം കഴിച്ചിരിക്കണം. 

4. രാവിലെ ഉറക്കമുണരണം എന്നു പറയുന്നത് എന്തുകൊണ്ട്? 

രാവിലെയാണ് ശുദ്ധവായു ലഭിക്കുന്നത്.  

5. വ്യായാമം, ഉറക്കം എന്നീ കാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം? 

രാവിലെ ഏറ്റവും നല്ലത് നടത്തമാണ്. ഒരു മണിക്കൂറെങ്കിലും നടക്കണം. 

6. കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? 

ചൂടുവെള്ളവും പച്ചവെള്ളവും കലർത്തിക്കുളിക്കുന്നത് തെറ്റാണ്. ചൂടിന്റെ ഗുണം പോവുകയും വെളളത്തിന്റെ ഗുണം ലഭിക്കുകയുമില്ല. 

7. ആയുർവേദം രോഗമുക്തിയ്ക്ക് സമയം എടുക്കുന്നത് എന്തുകൊണ്ട്? 

 ആയുർ വേദത്തിൽ സമയമെടുത്ത് മാത്രമേ രോഗം പൂർണമായി മാറുകയുള്ളൂ. അത് കൃത്യമായ ഫലം നൽകും.