E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 02:17 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

രോഗികളെ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

Follow Facebook
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fever-ward-27-7
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നമ്മുടെ നാട്ടിലെ കീഴ്‌വഴക്കം അനുസരിച്ച് ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ നാട്ടുകാരില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം,രോഗിയെ കൂട്ടമായി സന്ദര്‍ശിച്ചു ആപ്പിള്‍ ഓറഞ്ച് എന്നിവ വിതരണം ചെയ്തു രോഗിയുടെ കട്ടിലില്‍ ഇരുന്നും കിടന്നും ഒരു "ഓളം" ഒക്കെ ഉണ്ടാക്കി തിരികെ പോരുക എന്നതാണെന്നും തോന്നുന്നു.

എന്നാല്‍ പലപ്പോളും സന്ദര്‍ശകരുടെ ആധിക്യവും അനൌചിത്യവും ഒക്കെ രോഗിക്കും ചികിത്സകര്‍ക്കും ആശുപത്രി സംവിധാനത്തിനും മറ്റു രോഗികള്‍ക്കും പല തരത്തില്‍ ഉള്ള മോശമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു എന്നതാണ് വസ്തുത.

എന്തൊക്കെ ആണ് ഇത് കൊണ്ടുള്ള പ്രശ്നങ്ങള്‍ ?

രോഗികള്‍ക്ക് ഉണ്ടാവുന്ന പ്രശ്നങ്ങള്‍?!

> ഒരാള്‍ രോഗഗ്രസ്തനായിരിക്കുമ്പോള്‍ രോഗപ്രതിരോധ സംവിധാനം ദുര്‍ബലമായ അവസ്ഥയില്‍ ആയിരിക്കും!

അപ്പോള്‍ കൂടുതല്‍ രോഗങ്ങള്‍ പിടിപെടാന്‍ ഉള്ള സാധ്യതകള്‍ ഏറെയാണ്.ഇങ്ങനെയിരിക്കെ രോഗിയെ "കണ്ടിട്ട് പോവാന്‍" വരുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ചു സന്ദര്‍ശകരില്‍ നിന്ന് തന്നെ മറ്റു പലവിധ പുതിയ രോഗങ്ങള്‍ രോഗിക്ക് ഉണ്ടാവാന്‍ സാധ്യത നിലവില്‍ വരുന്നു.

പലരും തങ്ങള്‍ക്കുള്ള രോഗങ്ങളെ കണക്കില്‍ എടുക്കാതെ രോഗക്കിടക്കയില്‍ ഉള്ളവരെ സന്ദര്‍ശിക്കുക വരെ ചെയ്യുന്നു.

സന്ദര്‍ശകന്‍ ആയി വരുന്ന ആള്‍ക്ക് ഒരു പക്ഷെ രോഗലക്ഷണങ്ങള്‍ ഇല്ല എങ്കില്‍ പോലും അയാള്‍ ഏതെങ്കിലും രോഗത്തിന്റെ പ്രാരംഭ ദശയില്‍ ഉള്ള ഇന്ക്യുബെഷന്‍ കാലയളവില്‍ ആവാം,അതായത് പുറമേ ആ വ്യക്തിക്ക് രോഗത്തിന്റെ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നില്ല എങ്കില്‍ പോലും അയാള്‍ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ പ്രാപ്തമായ അവസ്ഥയില്‍ ആവാം ഉള്ളത്.

ഇമ്മാതിരി അവസ്ഥകള്‍ രോഗിക്ക് കൂനിന്മേല്‍ കുരു എന്നത് പോലെ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ /സങ്കീര്‍ണ്ണതകള്‍ എന്തിനു രോഗിയുടെ ജീവന്‍ തന്നെ അപകടത്തില്‍ ആക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം.

ഉദാ:ഒരു ശസ്ത്രക്രിയയ്ക്ക് തയ്യാറായി കിടക്കുന്ന രോഗിക്ക് ആണ് ഒരു സാംക്രമിക രോഗമോ,രോഗാണു ബാധയോ ഒക്കെ ഉണ്ടാവുന്നതെങ്കില്‍ ശസ്ത്രക്രിയ തന്നെ മാറ്റി വെക്കേണ്ടി വരുകയോ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയോ ചെയ്യാം.

നിങ്ങളുടെ വേണ്ടപ്പെട്ട രോഗിക്ക് മാത്രമല്ല ഒരു പക്ഷെ അപ്പുറത്തെ ബെഡില്‍ കിടക്കുന്ന മറ്റൊരു രോഗിക്കും നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഇത്തരം ഒരു മോശം അവസ്ഥ ഉണ്ടാവാം.

> രോഗാണു ബാധ ഒഴിവാക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത വേണ്ട സ്ഥലങ്ങള്‍ ആണ് ഐ സി യു,ശസ്ത്രക്രിയാനന്തരം കിടത്തുന്ന വാര്‍ഡ്‌ തുടങ്ങിയ ഇടങ്ങള്‍.എന്നാല്‍ ഇവിടങ്ങളില്‍ പോലും ഇടിച്ചു കയറാന്‍ ആളുകള്‍ക്ക് വ്യഗ്രത ആണ്.എങ്ങനെ എങ്കിലും നിയമം തെറ്റിച്ചോ ആരെയെങ്കിലും സ്വാധീനിച്ചോ ഇതിന്റെ ഉള്ളില്‍ കടക്കാന്‍ കഴിയുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഒരു അഭിമാനകരമായ കാര്യം പോലെയാണ് അവര്‍ കരുതുന്നത്.

> സന്ദര്‍ശകരുടെ ആധിക്യം ചിലപ്പോള്‍ എങ്കിലും രോഗിക്ക് തന്നെ ശാരീരികമായ ആയാസവും ചിലപ്പോള്‍ രോഗിയുടെ മനോനില മനസ്സിലാക്കാതെ ഉള്ള കമന്റ്കള്‍,രോഗത്തെ കുറിച്ച് തെറ്റിധാരണകള്‍ പകര്‍ന്നു കൊടുക്കുന്ന സംസാരങ്ങള്‍ ഒക്കെ മാനസികമായ ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്.

> പുറത്തു നിന്ന് വാങ്ങി കൊണ്ട് വരുന്ന ഭക്ഷണ പദാര്‍ഥങ്ങളും ഒക്കെ ചിലപ്പോള്‍ രോഗിക്ക് അനാരോഗ്യത്തിന് കാരണം ആവാറുണ്ട്.ചില രോഗാവസ്ഥയില്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ രോഗിക്ക് കൊടുക്കാന്‍ പാടില്ല എന്ന് നിഷ്കര്‍ഷ ഉണ്ടാവും.

dr-deepu-sadasivan

ചികിത്സകര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ !

> അതീവ ഗുരുതരാവസ്ഥയില്‍ അബോധാവസ്ഥയില്‍ ഒക്കെ പല രോഗികള്‍ കിടക്കുന്നിടത്തേക്ക് രോഗിയും ആയി അടുപ്പം പോലും ഇല്ലാത്തവരും,സ്ഥലത്തെ പ്രധാനദിവ്യന്മാരും ഒക്കെ ഈ നിരര്‍ത്ഥകമായ "രോഗിയെ കാണല്‍" നു വേണ്ടി മുന്നിട്ടു വരുന്നത് കാണാം.ചിലരെ സംബന്ധിച്ചിടത്തോളം ആശുപത്രി സംവിധാനങ്ങളില്‍ തങ്ങള്‍ക്കു സ്വാധീനം ഉണ്ട് എന്ന് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശപ്പിക്കാന്‍ ഉള്ള അവസരം ആണിത്.എന്നാല്‍ രോഗികള്‍ക്കും ചികിത്സകര്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി ഇത് ഒഴിവാക്കാന്‍ ഏവരും ശ്രമിക്കേണ്ടതാണ്.

> രോഗിക്ക് വേണ്ട പരിചരണം കൊടുക്കുന്നതിനിടയില്‍ രോഗീ സന്ദര്‍ശകര്‍ പല തരത്തില്‍ ഇടപെട്ടു അലോസരം ഉണ്ടാക്കാറുണ്ട്.

> രോഗിയോട് വലിയ അടുപ്പം ഇല്ലാത്ത ചില സന്ദര്‍ശകര്‍ പോലും ചികിത്സകരോട് അനാവശ്യ സംശയങ്ങളും മറ്റും ചോദിച്ചു അവരുടെ സമയം നഷ്ടപ്പെടുത്തുന്നത് പതിവാണ്. ചിലപ്പോള്‍ ഒന്ന് "ആളാവാന്‍" വേണ്ടി ഡോക്ടറോടും നേഴ്സ് നോടും ഒക്കെ സംഘര്‍ഷം ഉണ്ടാക്കാന്‍ പോലും ചിലര്‍ മുതിരാറുണ്ട്.ഇത് ചികിത്സകരുടെ ശ്രദ്ധയെ ബാധിക്കുകയും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും തദ്വാര രോഗികള്‍ക്ക് തന്നെ ദോഷകരവും ആവുന്നു.

> ചികിത്സയുടെയും രോഗ നിര്‍ണ്ണയത്തിന്റെയും ഭാഗമായ പലവിധ പ്രക്രിയകള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഇതെക്കുറിച്ച് കേവല ജ്ഞാനം പോലും ഇല്ലാത്തവരുടെ സാന്നിധ്യം പല വിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്.

ഉദാ:മുറിവ് ക്ലീന്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ രക്തം കാണുമ്പോള്‍ കാഴ്ച കാണാന്‍ എത്തി നോക്കുന്ന ആള്‍ തലകറങ്ങി വീഴുകയും പിന്നീട് അയാളെ ചികിൽസിക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ.

പെട്ടന്ന് ജനറല്‍ വാര്‍ഡില്‍ ഒക്കെ ഒരു രോഗി അത്യാസന്ന നിലയില്‍ ആവുകയും ആ വ്യക്തിക്ക് Cardio Pulmonary Resuscitation പോലുള്ള പ്രക്രിയകള്‍ ചെയ്യേണ്ടി വരുമ്പോള്‍ ചുറ്റിനും കാഴ്ച കാണാന്‍ കൂടുന്നവര്‍/ അവരുടെ അനാവശ്യ കമന്റുകള്‍ എന്നിവ ചികല്‍സകരുടെ ശ്രദ്ധയും മനോനിലയെയും ഒക്കെ ബാധിച്ചേക്കാം.പല മെഡിക്കല്‍ പ്രക്രിയകളും മെഡിക്കല്‍ രംഗത്തില്ലാത്ത ഒരാള്‍ക്ക്‌ കണ്ടു നില്‍ക്കാന്‍ അത്ര സുഖം ഉള്ളതാവില്ല.

ഹൃദയമിടിപ്പ്‌ നിലച്ച ഒരാള്‍ക്ക്‌ അത് തിരികെ കൊണ്ട് വരാന്‍ നെഞ്ചിനു അമര്‍ത്തി മസ്സാജ് ചെയ്യുമ്പോളും രോഗിക്ക് അടിയന്തിര ഘട്ടത്തില്‍ മൌത്ത് ടു മൌത്ത് കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കുന്ന അവസരത്തിലും ഒക്കെ ഡോക്ടര്‍ രോഗിയെ എന്തോ ഭേദ്യം ചെയ്യുന്നു എന്ന് കരുതി പ്രതികരിക്കാന്‍ കാഴ്ചക്കാര്‍ വന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സന്ദര്‍ശകര്‍ക്കും ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാം.

> രോഗിയുടെ അടുത്തു പോവുന്നതിനു മുന്‍പും പിന്‍പും വ്യക്തി ശുചിത്വം പാലിക്കാന്‍ മടിച്ചാല്‍ രോഗിക്ക് സന്ദര്‍ശകന്‍ രോഗം നല്കിയേക്കാം എന്നത് പോലെ തന്നെ ആശുപത്രിയില്‍ നിന്ന് സന്ദര്‍ശകനും രോഗം കിട്ടിയേക്കാം.പ്രത്യേകിച്ചും പലരും കൂടെ കൊണ്ട് വരുന്ന കുട്ടികള്‍ക്ക്.

രോഗിയെ സന്ദര്‍ശിക്കുന്നവരുടെ ഉത്തരവാദിത്വങ്ങള്‍ /ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?

> അനാവശ്യമായ സന്ദര്‍ശനങ്ങള്‍(തവണകള്‍) തന്നെ കഴിയുന്നതും ഒഴിവാക്കുക.ആശുപത്രിയില്‍ കിടക്കുന്ന ആളെ സകുടുംബം കാണാന്‍ പോവുന്ന കീഴ്വഴക്കം മാറ്റേണ്ട കാലം അതിക്രമിച്ചു.ഈ പ്രകടനപരമായ ആചാരം അത്രയ്ക് "സദാചാരം" അല്ല എന്നത് ഉള്‍ക്കൊള്ളുക.രോഗിയുടെ വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചറിയാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ ഒക്കെ ഇപ്പോള്‍ നിലവില്‍ ഉള്ള സ്ഥിതിക്ക് രോഗി കാണാന്‍ ആഗ്രഹിക്കുന്നു/ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ സന്ദര്‍ശകരെ അനുവദിക്കുന്നു എങ്കില്‍ മാത്രം മുന്‍കൂട്ടി അറിയിച്ചു സന്ദര്‍ശിക്കുന്നതാവും ഉചിതം.

> നിസ്സാരം ആണെങ്കില്‍ പോലും ഏതെങ്കിലും വിധത്തില്‍ ഉള്ള രോഗം ഉള്ളവര്‍ രോഗികളെ സന്ദര്‍ശിക്കാന്‍ പോവരുത്.

> കഴിയുന്നതും കുട്ടികളെ കൂടെ കൊണ്ട് പോവാതെ ഇരിക്കുക.

> ആശുപത്രി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.

സന്ദര്‍ശക സമയം കൃത്യമായി പാലിക്കുക. 

രോഗിയെ കാണുന്നതിനു മുന്‍പും പിന്‍പും രോഗപ്പകര്‍ച്ച തടയാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

ഉദാ:തീവ്രപരിചരണവിഭാഗത്തില്‍ മാസ്കും,പ്രത്യേകം ഗൌണും,ഉടുപ്പും ഒക്കെ ധരിക്കുന്നത് ,രോഗിയുടെ മുറിയില്‍ കടക്കുന്നതിനു മുന്‍പും പിന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് തുടങ്ങിയവ.

> ശബ്ദം ഉയര്‍ത്തി സംസാരിക്കാതിരിക്കുക

> ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചതിനു ശേഷം രോഗിയെ സന്ദര്‍ശിക്കാതെ ഇരിക്കുക.

> കൂടുതല്‍ സമയം ചിലവഴിക്കുന്നതും,കൂടുതല്‍ പ്രാവശ്യം സന്ദര്‍ശിക്കുന്നതും ഒക്കെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

> ഡോക്ടര്‍ അല്ലെങ്കില്‍ മറ്റു സ്റ്റാഫ്‌ രോഗിയെ പരിചരിക്കാന്‍ എത്തുന്നു എങ്കില്‍ മുറിയില്‍ നിന്ന് ഇറങ്ങി നിന്ന് സൗകര്യം ഒരുക്കുക.

> പുറത്തു നിന്നുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ രോഗികള്‍ക്ക് എത്തിക്കുന്നതും ഒഴിവാക്കേണ്ടതാണ് (ചിലതൊക്കെ രോഗിയ്ക്ക് ആ അവസ്ഥയില്‍ കഴിക്കാന്‍ പാടുള്ളതായിരിക്കില്ല)

> രോഗിക്ക് കൂടുതല്‍ മാനസികമോ ശാരീരികമായോ ഉള്ള സമ്മര്‍ദ്ദം ഉണ്ടാക്കുന്ന സംസാരവും പ്രവര്‍ത്തിയും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

©Infoclinic. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :