E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 12:34 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ഉദര രോഗികൾ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

HEALTH-NEW
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിശുദ്ധ റമസാനില്‍ വിശ്വാസികൾ ഭക്ഷണം കഴിക്കുന്നതിൽ കടുത്ത നിയന്ത്രണം വരുത്തുമ്പോൾ ഉദര രോഗികളിൽ പലതരം ആശങ്കകൾ കാണാറുണ്ട്. ഉദര രോഗങ്ങൾക്കായി സ്ഥിരം മരുന്ന് കഴിക്കുന്നവർ അവരവരുടെ ഡോക്ടറുമായി പ്രത്യേകം കൂടികാഴ്ച നടത്തി നോമ്പിനായി തയ്യാറെടുക്കുന്നതാണ് നല്ലത്. കഴിക്കുന്ന മരുന്നിന്റെയും ഭക്ഷണത്തിന്റെയും അളവ് സമയം എന്നിവയിൽ എങ്ങനെ മാറ്റം വരുത്താം എന്ന് അറിഞ്ഞിരിക്കണം. ഉദര രോഗങ്ങൾക്ക് വലിയ തോതിൽ കുറവ് വരുന്ന സമയമാണ് റമളാൻ വ്രതകാലം. ചില പൊതുസംശയങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. 

1. നോമ്പ് കാലത്ത് ശരീരത്തിൽ ജലാംശം കുറയാനും ക്ഷീണം കൂടാനും സാധ്യതയുണ്ട്, അത് കൊണ്ട് തന്നെ നോമ്പ് തുടങ്ങുന്നതിന് മുമ്പും നോമ്പ് തുറന്ന ശേഷവും ധാരാളം വെള്ളം കുടിയ്ക്കണം. നിർജ്ജലീകരണം തടയാൻ ഇത് സഹായിക്കും. വൃക്കരോഗികൾ നിർബന്ധമായും ഇത് പിന്തുടരാൻ ശ്രദ്ധിക്കണം.

2. വയറെരിച്ചിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവർ അത് മുടക്കരുത്, അതിരാവിലെ നോമ്പ് തുടങ്ങും മുമ്പ് മരുന്ന് കഴിക്കാം. വയറെരിച്ചിലിനുള്ള മരുന്ന് രാത്രിയും കഴിക്കാം.

3.ആമാശയത്തിൽ പുണ്ണ് അള്‍സർ ഉള്ളവർ നോമ്പെടുക്കുമ്പോൾ വയറെരിച്ചിൽ കൂടാൻ സാധ്യതയുണ്ട് അതുകൊണ്ട് നോമ്പ് തുറക്കുമ്പോഴും അത്താഴം കഴിക്കുമ്പോഴും വറുത്തതും പൊരിച്ചതും ഒഴിവാക്കണം.  പൊതുവേ നോമ്പ് തുറ സമയത്ത് എല്ലാവരും വറുത്തതും പൊരിച്ചതും ഒഴിവാക്കുന്നതാണ് ഉദരരോഗങ്ങള്‍ കുറയ്ക്കാൻ നല്ലത്.

4  ലിവർ സിറോസിസ് പോലെ അസുഖമുള്ളവർക്ക് സാധാരണ കടുത്ത ഉപ്പ് നിയന്ത്രണം ഡോക്ടർമാർ ഏർപ്പെടുത്താറുണ്ട്, നോമ്പ് കാലത്ത് ശരീരത്തിൽ ലവണാംശം കുറവായിരിക്കുമെന്നതിനാൽ ഉപ്പ് നിയന്ത്രണം കുറയ്ക്കാവുന്നതാണ്.

5. കരളിന് അസുഖമുള്ളവർ നീരിന്റെ ഗുളിക കഴിക്കുന്നുണ്ടാകും, സാധാരണ കഴിക്കുന്നതിന്റെ കുറവ് ഡോസിൽ ഗുളിക കഴിച്ചാൽ മതിയാകും.

6.പ്രമേഹ രോഗികൾ സാധാരണ ചെയ്യുന്ന കടുത്ത ഷുഗർ നിയന്ത്രണം നോമ്പ് കാലത്ത് ആവശ്യമില്ല. ഷുഗർ കൂടുതന്നതിനേക്കാള്‍ മാരകമാണ് കുറയുന്നത്. അതുകൊണ്ട് സാധാരണ പോലെയുള്ള നിയന്ത്രണം ആവശ്യമില്ല. പ്രമേഹ ഗുളികകളുടെയും ഡോസ് കുറയ്ക്കാവുന്നതാണ്. പ്രമേഹ രോഗികൾ സ്ഥിരമായി രാവിലെ കഴിക്കുന്ന ഗുളിക വൈകീട്ട് കഴിച്ചാലും മതിയാകും.

7 ഈന്തപ്പഴം ധാരാളം കഴിക്കുന്നത് സ്റ്റാമിന വർധിക്കാനും ക്ഷീണം മാറ്റാനും സഹായിക്കും.

8 ജീവൻ രക്ഷാമരുന്നുകൾ കഴിക്കുന്നവും, മാരക രോഗങ്ങൾ അനുഭവിക്കുന്നവരും മരുന്ന് മുടക്കരുത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :