എന്തായാലും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തയുണ്ട്. ദിവസവും വെറും ഒരു കപ്പ് ചായ കുടിച്ചാൽ തന്നെ മറവിരോഗത്തിൽ നിന്നു രക്ഷനേടാമത്രെ. ഒരു കപ്പ് ചായ ദിവസവും കുടിക്കുന്നത് മറവിരോഗ സാധ്യതയെ അൻപതു ശതമാനം കുറയ്ക്കുമെന്നാണ് സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി ഗവേഷകരുടെ കണ്ടെത്തല്‍.
തലച്ചോറിൽ മറവിരോഗത്തിന്റെ ജീനുകളെ വഹിക്കുന്നവരിൽ പോലും രോഗം വരാനുള്ള സാധ്യത 86 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് ജേണൽ ഓഫ് ന്യൂട്രീഷൻ ഹെൽത്ത് ആൻഡ് ഏജിങ്ങിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഗ്രീൻ ടീയോ കട്ടൻചായയോ ഏതുമാകട്ടെ തേയിലയിൽ അടങ്ങിയ സംയുക്തങ്ങളായ കറ്റേച്ചിനുകൾക്കും ദിഫ്ലേവിനുകൾക്കും (theaflavins) ആന്റി ഇൻഫ്ലമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. നാഡീനാശത്തിൽ നിന്നും വാക്സ്കുലാർ ഡാമേജിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കാൻ ഇവയ്ക്കു കഴിയും.