ഇറാന്‍റെ ആണവകേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം. സൈനിക മേധാവിമാരും ആറ് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാന്‍ സംയുക്ത സൈനിക  മേധാവി ജനറല്‍ മുഹമ്മദ് ബഗേരിയും റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹൊസൈൻ സലാമിയും വ്യോമസേന കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹജ്സാദേയും  കൊല്ലപ്പെട്ടു.

100 ഡ്രോണുകളുപയോഗിച്ച് ഇറാന്‍ പ്രത്യാക്രമണം നടത്തി. ആണവകരാറിന് തയാറായില്ലെങ്കില്‍ വീണ്ടും ഇറാന് നാശമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ഇസ്രയേലിന് കടുത്ത ശിക്ഷ കിട്ടുമെന്ന് ഇറാന്‍ പരമോന്ന നേതാവ് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

Israel has reportedly launched a targeted strike on Iran’s nuclear facilities, resulting in the deaths of several top military commanders and six nuclear scientists. Among those killed are Iran’s Joint Armed Forces Chief General Mohammad Bagheri, Revolutionary Guards commander Hossein Salami, and Air Force Brigadier General Hajizadeh. The attack marks a significant escalation in regional tensions.