വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷിക്കുമ്പോള്‍ തന്നെ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ഭാര്യയെക്കുറിച്ചുള്ള വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. മേഘാലയയിലെ ഈ ഹണിമൂണ്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. കൊലപാതകം ആസൂത്രണം ചെയ്യുക മാത്രമല്ല,  ഭാർത്താവ് രാജാ രഘുവംശിയെ കൊല്ലുന്നത് ഭാര്യയും മുഖ്യപ്രതിയുമായ സോനം കണ്ടുനിന്നുവെന്നറിയുമ്പോഴാണ് ആ ക്രൂരതയുടെ ആഴം വ്യക്തമാവുന്നത്. കൊലപാതക ശേഷം രാജയുടെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ രാജ് ഖുശ്‌വാഹയുമായി സോനത്തിനുള്ള ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും പൊലീസിന് ലഭിച്ചു.

ENGLISH SUMMARY:

Shocking details have emerged regarding the honeymoon murder in Meghalaya, where a wife allegedly brutally murdered her husband soon after their wedding. It is now revealed that the wife, Sonam (the main accused), not only orchestrated the murder of her husband, Raja Raghuvamshi, but also witnessed his gruesome death. Investigations further show that Raja's social media accounts were used after his murder. Digital evidence confirming Sonam's relationship with Raj Kushwaha, who has been arrested, has also been obtained by the police