ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ ദുരന്തം. ഐപിഎല്‍ ജേതാക്കളായ ആര്‍സിബി ടീമിന് ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും 11 മരണം. 50 പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. കൂടുതല്‍പേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ നേരത്തെ അനുമതി നിഷേധിച്ച വിക്‌ടറി പരേഡിന് സര്‍ക്കാര്‍ അനുമതി ലഭിച്ചത് അവസാന നിമിഷമായിരുന്നു. ആര്‍സിബി ടീമിന്‍റെ വിജയാഘോഷം സ്റ്റേഡിയത്തില്‍ തുടരുകയാണ്. നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു എത്തിയ ആള്‍ക്കൂട്ടമെന്നും പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞു