കമല്‍ ഹാസന്‍ മാപ്പ് പറയുമോ ഇല്ലയോ എന്നായിരുന്നു ഇന്നുച്ചവരെ ആരാധകരെയും ആസ്വാദകരേയും പിടിച്ചിരുത്തിയ വാര്‍ത്ത. ഒരു പക്ഷേ തഗ് ലൈഫിന്‍റെ റിലീസ് കാത്തിരിക്കുന്നതിനേക്കാള്‍ ആകാംക്ഷ ആ മാപ്പുണ്ടാകുമോ എന്നതിനായിരുന്നു. പക്ഷേ  ഭാഷാ വിവാദത്തില്‍ മാപ്പു പറയില്ലെന്ന നിലപാട് കോടതിയിലും ആവര്‍ത്തിച്ചു കമല്‍ഹാസന്‍. തന്‍റെ വാക്കുകള്‍ക്ക് ദുരുദ്ദേശ്യമില്ലെന്നും കന്നഡിഗരും തമിഴരും ഒരു കുടുംബത്തില്‍ നിന്നാണെന്നും ആരെയും ഇകഴ്ത്താന്‍ ശ്രമിച്ചിട്ടില്ലെന്നുമുള്ള നിലപാട് അദ്ദേഹം കോടതിയിലും ആവര്‍ത്തിച്ചു.