മനസില്‍ തോന്നുന്നതെന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് നമ്മുടെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. പലപ്പോഴും അദ്ദേഹത്തില്‍നി ന്ന് അത്തരം പ്രതികരണങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അങ്ങനെ തുറന്നുപറയുന്നതിനിടയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം മനസിലുള്ള ഒരു രഹസ്യം തുറന്നുപറഞ്ഞു. 

36 വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന ഒരു സംഭവം. ലോകസഭാ  തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിന്‍റെ വക്കം പുരുഷോത്തമനെതിരെ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി കെ.വി.ദേവദാസിനുവേണ്ടി സിപിഎം ജില്ലാകമ്മറ്റി ഓഫീസില്‍വെച്ച് പോസ്റ്റല്‍ വോട്ടുകള്‍ തുറന്നു തിരുത്തി എന്നാണ് ജി.സുധാകരന്‍ വെളിപ്പെടുത്തിയത്. ഇതിന്‍റെ പേരിൽ കേസെടുത്താലും പ്രശ്നമില്ലെന്ന് എന്‍‌ജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സുധാകരൻ പറഞ്ഞു. 

ENGLISH SUMMARY:

Former minister and CPM leader G. Sudhakaran has stirred controversy with a candid revelation. Speaking at a former NGO union leaders' meet, he openly admitted that during the Lok Sabha elections 36 years ago, postal votes were allegedly tampered with at the CPM district committee office in favor of candidate K.V. Devadas, who was contesting against Congress' Vakkam Purushothaman. Sudhakaran added that he doesn’t mind if a case is filed over this disclosure.