സ്വര്‍ണ കടത്താന്‍ ഒരുപാട് മാര്‍ഗങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പല രൂപങ്ങളില്‍, പല വസ്തുക്കളില്‍, ശരീരത്തിന്‍റെ പലയിടങ്ങളില്‍ ഒളിപ്പിച്ച് കടത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ലഹരി കടത്താനും ഇപ്പോ അത്തരത്തില്‍ ചില പുതിയ മാര്‍ഗങ്ങള്‍ കണ്ടുവരികയാണ്.
മിഠായിയിലും ബിസ്ക്കറ്റിലും ക്രീംബെണ്ണിലും രാസലഹരി കലർത്തി കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നു യുവതികൾ കസ്റ്റംസിന്റെ പിടിയിലായി. 34 കിലോ ഹൈബ്രിഡ് കഞ്ചാവ് അടക്കം 40 കോടിയുടെ ലഹരി വസ്തുക്കളാണ് കസ്റ്റംസ് പിടികൂടിയത്. രാജ്യാന്തര ബന്ധമുള്ള ലഹരി മാഫിയുടെ ഭാഗമാണ് പിടിയിലായ തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള യുവതികൾ എന്നാണ് നിഗമനം.