കണ്ണൂരില്‍ വീണ്ടും ക്ഷേത്രോല്‍സവത്തില്‍ സിപിഎം ആഘോഷം. കൊല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോല്‍സവത്തിനിടെയാണ് ചെ ഗവാരയുടെ പതാകയും വിപ്ലവ ഗാനങ്ങളും ഉള്‍പ്പെടുത്തി ഘോഷയാത്ര നടത്തിയത്.

സംഭവത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നു.