ചോരക്കളിക്കാർ കാണാത്ത മറുപുറക്കാഴ്ച

9mani-09-05-t
SHARE

അവര്‍ക്കേ നഷ്ടമായുള്ളു എന്തെങ്കിലും. എന്തെങ്കിലുമല്ല, ഏതാണ്ടെല്ലാം. അതിനപ്പുറമെല്ലാം കേവലം രാഷ്ട്രീയമാണ്. ആ കളിയുമായി പോകുന്നവര്‍ക്ക് ഒന്നും നഷ്ടമായിട്ടില്ല. അവര്‍ക്കിത് അടുത്ത രാത്രിയില്‍ അടുത്ത ജീവനെടുക്കാനുള്ള കോപ്പുകൂട്ടാനുള്ള, തന്ത്രമൊരുക്കാനുള്ള നേരം മാത്രമാണ്. അതുകൊണ്ടാണ് അപലപിക്കലിനും ആരോപിക്കലിനും അപ്പുറം ഒരു ശബ്ദവും ഇന്നലെയോ ഇന്നോ കേരളം കേള്‍ക്കാത്തത്. അപ്പോള്‍ പറയൂ, ഇത് അടുത്ത അക്രമവാര്‍ത്തയ്ക്കുള്ള ഇടവേളയല്ലാതെ മറ്റെന്താണ്?

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം അവകാശവാദങ്ങള്‍ക്കപ്പുറമുള്ളത് നിശബ്ദതയാണ്. ഇതില്‍നിന്നൊരു മോചനം ഇന്നാട്ടിലുണ്ടാകുമെന്ന ഒരു പ്രതീക്ഷയും തരാത്ത നിശബ്ദത. അടുത്തയാളെ മാര്‍ക് ചെയ്യാനും തീര്‍ക്കാനുമുള്ള തന്ത്രത്തിനുള്ള ഇടവേളയല്ലെന്ന് എന്തിന് വിശ്വസിക്കണം? വിശ്വസിക്കണമെങ്കില്‍ വിശ്വാസ്യതയുള്ള വാക്കുകള്‍വേണം നമുക്ക്. 

MORE IN 9MANI CHARCHA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.