ഇന്ധനവില വർധന ജനം എന്തിന് സഹിക്കണം ?

9mani-24-04-t
SHARE

പെട്രോള്‍ വില നാലുവര്‍ഷത്തെ ഉയര്‍ച്ചയില്‍ എത്തിയപ്പോഴാണ് ഈമാസം ഒന്നിന് കൗണ്ടര്‍പോയന്റ് ആ വിഷയം ചര്‍ച്ചയ്ക്കെടുത്തത്. ഇന്നലെ ഞങ്ങള്‍ വീണ്ടുമത് അതേ ഫോറത്തില്‍ ചര്‍ച്ചചെയ്തു. ഇന്ന് വീണ്ടും പ്രൈംടൈമില്‍ ചര്‍ച്ചയാകുന്നതിന്റെ സാഹചര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. എങ്കിലും ചില കണക്ക് ഓര്‍മിപ്പിക്കട്ടെ. ഈമാസം ഒന്നിന് പെട്രോള്‍വില 73രൂപ 73 പൈസ. എങ്ങോട്ടാണ് ഈ പോക്കെന്ന് ജനം ആശങ്കപ്പെട്ട ദിവസം. എങ്കില്‍ ഈമാസം ഒന്നുമുതലുള്ള 23 ദിവസംകൊണ്ട് പെട്രോളെത്തിയ വിലകൂടി അറിയണം. ഇന്ന് വില 78 രൂപ 57 പൈസ. അപ്പോള്‍ ഈ മൂന്നാഴ്ചകൊണ്ട് കൂടിയത് അഞ്ച് രൂപയോളം. എന്താണ് നമ്മുടെ സര്‍ക്കാരുകളുടെ നിലപാട്? ഇതൊക്കെ സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് ജനം എന്നോ?

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ഏതുദിവസവും കൂടാവുന്ന ഇന്ധനവിലയിലേക്ക് ജനത്തെ തള്ളിയിട്ടത് വഞ്ചനമാത്രമാണ്. എന്നും വിലകൂടി ഈ നിലയിലെത്തിയിട്ടും ഉള്ള നിസംഗത ഗുരുതരകുറ്റവും. കുറയ്ക്കില്ലെങ്കില്‍ എന്തുകൊണ്ടെ് എന്നെങ്കിലും.... എന്തിന് സഹിക്കണം ഇത് എന്നെങ്കിലും ജനത്തോട് പറയണം സര്‍ക്കാര്‍.

MORE IN 9MANI CHARCHA
SHOW MORE