വിദേശിക്കും ഈ നാട്ടിൽ നീതിയില്ലേ ?

9mani-23-04-t
SHARE

കേരളത്തില്‍ ആയുര്‍വേദ ചികില്‍സയ്ക്ക് എത്തിയ ലാത്വിയക്കാരി ലിഗയെ കാണാതായത് കഴിഞ്ഞമാസം 14നാണ്. ലിഗയുടെ മൃതദേഹം നാട്ടുകാര്‍ അഴുകി ദ്രവിച്ച നിലയില്‍ കണ്ടത് ഈമാസം 18ന്. എന്ത് ചെയ്യുകയായിരുന്നു പൊലീസ്? സഹോദരി ഇലീസ് വിവരം പൊലീസില്‍ അറിയിച്ചതുമുതല്‍ നിസ്സംഗമായി പെരുമാറിയ പൊലീസ് അന്വേ‌ഷണം ഊര്‍ജിതമാക്കിയത് മൃതദേഹം കണ്ടെത്തിയതിനു ശേഷം മാത്രം. ഇപ്പോഴും എന്താണ് ഈ മരണത്തിനു പിന്നിലെന്ന് പൊലീസിന് ഒരു സൂചനയുമില്ല. മുഖ്യമന്ത്രിയില്‍ നിന്നും ഡി.ജി.പിയില്‍ നിന്നും ചില മോശം അനുഭവങ്ങള്‍ കൂടിയാണ് ലിഗയുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത്. ആതിഥേയത്വത്തിന്റെയും അപരസ്നേഹത്തിന്റെയും പേരില്‍ അഭിമാനം കൊള്ളുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഈ വിദേശസഹോദരരുടെ വിലാപം കേള്‍ക്കാന്‍ ഒരു ദൈവത്തിന്റെ കാതുമില്ലേ? നമ്മുടെ സര്‍ക്കാര്‍ ലിഗയുടെ സഹോദരിയോടും ഭര്‍ത്താവിനോടും പറയുന്നതെന്താണ്?

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ലിഗയുെട മരണത്തിനു കാരണം പൊലീസിന്റെ വീഴ്ചയാണെന്ന് കരുതുന്ന സഹോദരിയുടെ വാക്കുകള്‍ക്ക് മറുപടി പറയേണ്ടത് ഡി.ജി.പിയാണ്. ഒരു വിദേശവനിതയ്ക്ക് നമ്മുടെ നാട്ടിലുണ്ടായ ദുരന്തത്തിന് ഉത്തരം കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ലിഗയുടെ ഭര്‍ത്താവിനും ലിഗയ്ക്കും കൊടുക്കൂ, കേരളത്തിന്റെ സ്നേഹസ്പര്‍ശം.

MORE IN 9MANI CHARCHA
SHOW MORE