കുറ്റത്തിനുമപ്പുറം ശിക്ഷയോ ?

9mani-28-03-t
SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏതടവും പുറത്തെടുക്കാന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം തീരുമാനിച്ചപ്പോള്‍ അപമാനിക്കപ്പെട്ടത് ക്രിക്കറ്റ് എന്ന ഗെയിമാണ്. മൈതാനത്തെ ഓരോ നീക്കത്തിലേക്കും കണ്ണുകള്‍ സമര്‍പ്പിച്ച ക്രിക്കറ്റ് ആരാധകരെക്കൂടിയാണ് അവര്‍ അപമാനിച്ചത്. ഇന്നിതാ അന്തിമ തീര്‍പ്പ് ആ കളിക്കാര്‍ക്കെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ എടുക്കുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഇതിനകം നീക്കപ്പെട്ട സ്റ്റീവ് സ്മിത്തിനും ഡേവ് വാര്‍ണര്‍ക്കും ഒരുവര്‍ഷം വിലക്ക്. ബോളര്‍ ബാന്‍ക്രോഫ്റ്റിന് ഒന്‍പതുമാസം വിലക്ക്. അതായത് ഐപിഎല്‍ അടക്കം എല്ലാം നഷ്ടമാവും. ഇതുംപോരാ ശിക്ഷ എന്നുവാദിക്കുന്നവരുടെ മുന്നിലേക്ക് വയ്ക്കുന്ന ചോദ്യമിതാണ്. എന്തിനാണ് ഈ ഒരു വര്‍ഷവിലക്ക് ഈ തെറ്റിന്?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– തെറ്റാണ്, മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ഈ ഗെയിമിനോടും അതിനെ സ്നേഹിക്കുന്നവരോടും ഈ താരങ്ങള്‍ കാട്ടിയത്. അതിനുപക്ഷെ ഒരു വര്‍ഷ വിലക്ക് ദുരൂഹമാണ്. ക്യാപ്റ്റന്‍സ്ഥാനത്തുനിന്നുള്ള മാറ്റം, ഐപിഎല്ലിലെ സ്ഥാനങ്ങള്‍ നഷ്ടമാകുന്നത്, പൊതുസമൂഹത്തിന് മുന്നിലെ തലകുനിച്ചുള്ള നില്‍പ് എല്ലാത്തിനും പുറമെ ഐസിസി നിഷ്കര്‍ഷിക്കുന്ന നിശ്ചിതശിക്ഷ അല്ലെങ്കില്‍ അതിലും അല്‍പംകൂടി ഉയര്‍ന്നശിക്ഷ. അതിനപ്പുറമുള്ള ഒരു വര്‍ഷത്തെ ശിക്ഷ കേവലം ജനരോഷത്തിനൊത്ത് കയ്യടിക്കലാണ്. അതുമാത്രമാണ്. 

MORE IN 9MANI CHARCHA
SHOW MORE