വനിതാദിനത്തിൽ ഹാദിയ സ്വതന്ത്ര

9mani-08-03-t
SHARE

ഈ രാജ്യത്തെ വനിതകള്‍ക്ക് രാജ്യാന്തര വനിതാദിനത്തില്‍ സുപ്രിംകോടതിയുെട അഭിവാദ്യം. സ്വന്തം ജീവിതം തിരഞ്ഞെടുക്കാന്‍ സ്ത്രീക്കുള്ള സ്വാതന്ത്ര്യത്തിന് നീതിയുടെ തൂലികകൊണ്ട് വനിതാദിനത്തില്‍ അടിവര.  

ഹാദിയയ്ക്ക് ഭര്‍ത്താവ് ഷെഫിന്‍ ജെഹാനോടൊപ്പം പോകാമെന്ന് സുപ്രിംകോടതിയുടെ വിധി. ഹേബിയസ് കോര്‍പസ് ഹരജി കൊടുത്തപ്പോള്‍ വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ പിതാവിനൊപ്പം അയച്ച ഹൈക്കോടതി വിധിക്ക് ഉന്നതകോടതിയുടെ നിശ്ചയബോധ്യത്തോടെയുള്ള തിരുത്ത്. വിവാഹം എന്നത് രണ്ടു മുതിര്‍ന്ന വ്യക്തികളുടെ പരസ്പരസമ്മതത്തിനപ്പുറം മറ്റാര്‍ക്കും ഇടപെടാനാകാത്ത കൂടിച്ചേരലാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗബെഞ്ച്.  ഹാദിയയുടെ വിവാഹത്തില്‍ സംശയം ഉന്നയിച്ചവര്‍ സ്റ്റാന്‍ഡ് വിട്ടുപോകേണ്ടതാണ്.

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ മാനിക്കാത്തവര്‍ക്കെല്ലാമുള്ള സന്ദേശമാണ് സുപ്രിംകോടതി വിധി. സ്ത്രീയുടെ മൗലികാവകാശം അട്ടിമറിക്കുന്നവര്‍ക്ക് നീതിന്യായക്കോടതിയിലൂടെ മറുപടി കൊടുക്കാന്‍ കഴിഞ്ഞ ഹാദിയയ്ക്കും ഷെഫിനും പൂച്ചെണ്ടുകള്‍!

MORE IN 9MANI CHARCHA
SHOW MORE