സമാധാനം ഇനിയും എത്രദൂരെ ?

9mani-01-03-t
SHARE

കണ്ണൂരാണ് വിഷയം. ഷുഹൈബ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്ന കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. ഇന്നലെ വാളുകണ്ടെത്തിയ ഇടത്തുനിന്ന് ഇന്ന് ബോംബുകളും കണ്ടെടുത്തു. ആ അന്വേഷണം അല്ല ഒന്‍പതുമണി ചര്‍ച്ചയ്ക്ക് അടിസ്ഥാനം. വാക്കുകള്‍കൊണ്ട് തീര്‍ക്കുന്ന ആക്രമണങ്ങളാണ്. നാല്‍പാടി വാസു വധക്കേസുമായി ബന്ധിപ്പിച്ച് കെ സുധാകരനെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് ഇന്ന് സുധാകരന്റെ മറുപടി. പിണറായി ജന്മനാ ക്രിമിനല്‍. സിപിഎം ആര്‍എസ്എസ് അക്രമത്തിന് തുടക്കമിട്ടത് പിണറായി. നാല്‍പാടി വാസു വധക്കേസിലെ ഏതെങ്കിലും ഫയലില്‍ താന്‍ വെടിവച്ചു എന്നുണ്ടെങ്കില്‍ തെളിവ് തരാന്‍ വെല്ലുവിളിയും. ഇനി സുധാകരനുള്ള മറുപടി വന്നേക്കാം. ആ പോരാട്ടം മുന്നോട്ടുപോയേക്കാം. അപ്പോള്‍ ഒരു ജീവന്‍കൂടി പൊലിയുമ്പോഴും എന്താണ് നമ്മുടെ മുന്‍ഗണന?

ഒന്‍പതുമണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാടിതാണ്. അതെ, ഈ കണക്കെടുപ്പും തിരിച്ചുചോദ്യവും നമുക്കൊരു ശീലമായിരിക്കുന്നു ഓരോ കൊലപാതകത്തിന് ശേഷവും. വാടിക്കല്‍ രാമകൃഷ്ണന്‍ തൊട്ട് നാല്‍പാടി വാസുവഴി ഷുഹൈബുവരെ ഓരോന്നും എടുത്ത് ജാതകം തിരയാം, ചെളിവാരിയെറിയാം. പ്രകോപനംകൂട്ടാം, മറുപടികള്‍ തേടാം. പക്ഷെ അതില്‍ ഒളിഞ്ഞുകിടക്കുന്ന ഒന്നുണ്ട്. ഈ രാഷ്ട്രീയത്തിനപ്പുറം സമവായമോ സമാധാനമോ അല്ല ആദ്യ പരിഗണന എന്ന വിളിച്ചുപറയല്‍.

MORE IN 9MANI CHARCHA
SHOW MORE