ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ ബാലോഗോകുലം നടത്തുന്ന ശോഭായാത്ര ദശാബ്ദങ്ങളായുള്ള ആഘോഷമാണ്. അതിന് രാഷ്ട്രീയനിറമുണ്ടെന്ന സി.പി.എമ്മിന്റെ കണ്ടെത്തലിന് പ്രായം മൂന്നുമാത്രം. അതും കണ്ണൂരില്‍ മാത്രമേ ശോഭായാത്രയ്ക്ക് ഒരു ബദല്‍ ഘോഷയാത്ര വേണമെന്ന് അവര്‍ക്ക് തോന്നുന്നുള്ളൂ. അങ്ങനെ ബാലഗോകുലത്തിന്റെ ശോഭായാത്രയും സി.പി.എമ്മിന്റെ സാംസ്കാരിക ബദല്‍ ഘോഷയാത്രകളും കേരളത്തിന്റെ കടത്തനാടന്‍ മണ്ണിന്റെ ഇന്നത്തെ വൈകുന്നേരത്തെ പുളകം കൊള്ളിച്ചു. അതിശക്തമായ പൊലീസ് വിന്യാസം കൊണ്ടോ പ്രവര്‍ത്തകരുടെ സംയമനം കൊണ്ടോ എവിടെയും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാത്തത് ആശ്വാസം. പക്ഷേ രാഷ്ട്രീയമായ ചോദ്യം, സി.പി.എമ്മിന് സമരസാക്ഷരത പോലും നഷ്ടമായോ എന്നാണ്.
ശോഭായാത്ര ഒരു ഹിന്ദുസംഘടന ആര്‍ക്കുമെതിരേ അല്ലാതെ നടത്തുന്ന ആഘോഷമാണ്. അതിന് രാഷ്ട്രീയനിറമുണ്ടെങ്കില് സി.പി.എം അതിനെ നേരിടേണ്ടത് ആശയപരമായ അടിത്തറ കൊണ്ടാണ്. ശോഭായാത്രയുടെ സാംസ്കാരിക മിമിക്രി കൊണ്ടല്ല.