1. പ്രതി 2. എഐ ചിത്രം
സ്കൂളിലേക്ക് പോയ ആൺ കുട്ടിയെ കുഴിമന്തി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52കാരൻ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ആലുംകടവ് മരുസൗത്ത് കോയിത്തറ മേക്കതിൽ രാജുവിനെയാണ് (52) കരുനാഗപ്പള്ളി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
സ്കൂളിലേക്ക് പോയ കുട്ടിയോട് കുഴിമന്തി കഴിക്കാൻ ആഗ്രഹമുണ്ടോയെന്ന് രാജു ചോദിച്ചു. കുട്ടി കുഴിമന്തി കഴിക്കണം എന്ന് പറഞ്ഞതോടെ ഹോട്ടലിലേക്കെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷമാണ് കുട്ടിയെ രാജു ലൈംഗികമായി ഉപയോഗിച്ചത്.
തിരികെ വീട്ടിലെത്തിയ കുഞ്ഞിന്റെ പെരുമാറ്റത്തിൽ പ്രശ്നം തോന്നിയ മാതാപിതാക്കൾ വിവരം ചോദിച്ചപ്പോഴാണ് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ആഷിഖ്, അമൽ, വേണുഗോപാൽ, എസ്.സി.പിഒ ഹാഷിം, അനിത എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.