കര്‍ണാടക മുന്‍ ഡി.ജി.പി കൊല്ലപ്പെട്ട നിലയില്‍. ബീഹാര്‍ സ്വദേശി ഓം പ്രകാശ് (68)ആണ് കൊല്ലപ്പെട്ടത്. ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ട്. കൃത്യത്തിനു പിന്നില്‍ ഭാര്യ പല്ലവിയെന്നു പൊലീസ് കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്തു. മകളും കൃതിയും കസ്റ്റഡിയില്‍. കൊലപാതകസമയം മകളും വീട്ടിലുണ്ടായിരുന്നു. ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നും സഹായിക്കണമെന്നും 10 ദിവസം മുന്‍പ് ഐപിഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പില്‍ പല്ലവി അഭ്യര്‍ഥിച്ചിരുന്നു. കൊലയ്ക്കുശേഷം പൊലീസിനെ വിളിച്ചത് ഭാര്യ പല്ലവി തന്നെയായിരുന്നു. 1981 ബാച്ച് ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 2015 മുതല്‍ 2017 വരെ കര്‍ണാടക പൊലീസ് മേധാവിയായിരുന്നു