ആലപ്പുഴ വാടയ്ക്കലിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കേൽപ്പിച്ച് കൊന്ന കേസില്‍ പ്രതി കിരണിനെക്കൂടാതെ കൊലയ്ക്ക് കൂട്ടുനിന്നതിന് കിരണിന്‍റെ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ശനിയാഴ്ച വൈകുന്നേരം 6.30-ഓടെയാണ് ദിനേശനെ വീടിന്റെ സമീപമുള്ള കരപ്പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വൈദ്യുതാഘാതമേറ്റതാണെന്ന് കണ്ടെത്തി. എന്നാല്‍ പരിസരപ്രദേശങ്ങളിലെങ്ങും വൈദ്യുതാഘാതമേല്‍ക്കുവാനുള്ള സാഹചര്യമില്ലാത്തതാണ് സംശയത്തിനിടയാക്കിയത്.പൊലീസിന്‍റെ രഹസ്യാന്വേഷണത്തിൽ അയൽവാസിയായ കുഞ്ഞുമോനും മകൻ കിരണുമായി ദിനേശന് ശത്രുത ഉണ്ടെന്ന് മനസിലായി. ഇതാണ് കിരണിനെ കുടുക്കിയത്.
മരംവെട്ട് തൊഴിലാളിയായ ദിനേശൻ രണ്ടു വർഷമായി വീട്ടുകാരുമായി അകന്നാണ് കഴിഞ്ഞിരുന്നത്. ദിനേശന് തന്‍റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം കിരണിന് ഇഷ്ടമായിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും തമ്മിൽ മുൻപ് ഇരുവരും വഴക്കുണ്ടായിരുന്നു. കിരണും പിതാവ് കുഞ്ഞുമോനും ചേർന്ന് വീടിനു പിന്നിൽ ദിനേശൻ വരുന്ന വഴിയിൽ വൈദ്യുതാഘാതം ഏൽപ്പിക്കുന്നതിനുള്ള കെണി ഒരുക്കി. പ്രത്യേകം വയർഘടിപ്പിച്ച് വൈദ്യുതി കടത്തിവിട്ടാണ് ഷോക്കേൽപ്പിച്ചത്. മൃതദേഹം കിരണും കുഞ്ഞുമോനും കൂടി ചുമന്നു കൊണ്ടുപോയി വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് തള്ളി. തെളിവുകൾ നശിപ്പിക്കുന്നതിന് കൂട്ടുനിന്നതിനാണ് കിരണിന്‍റെ അമ്മ അശ്വമ്മയെ കസ്റ്റഡിയിൽ എടുത്തത്.