ചെങ്ങന്നൂരില്‍ പോക്സോ കേസ് പ്രതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് മരിച്ച കൂടൽ പാങ്ങാട്ട് പുത്തൻവീട് ചന്ദ്രശേഖരൻ നായർ (70).
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, ഇയാള്‍ ഒളിവിലായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണു സംഭവം.
ഇയാൾക്കെതിരെ ഒരാഴ്ച മുൻപാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രതിയെ കാണാതാവുകയായിരുന്നു.