ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

വാഹനത്തില്‍ ഹോണടിച്ചത് ഇഷ്ടപ്പെടാത്തതിന്‍റെ പേരില്‍ തിരുവനന്തപുരം സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍. പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28), പെരുമാതുറ സ്വദേശി ഷാനിഫർ (32)​​ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനായ ഷെമീറിനാണ് അടിയേറ്റത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്രൈംബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥന്‍ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. തന്‍റെ വാഹനത്തിന് മുന്നിലൂടെ പോവുകയായിരുന്ന ബൈക്ക് സൈഡ് തരാത്തതോടെ ഇദ്ദേഹം ഹോണടിക്കുകയായിരുന്നു. 

ഇത് ബൈക്കിൽ പോവുകയായിരുന്ന പ്രതികൾ ചോദ്യംചെയ്യുകയും മർദ്ദിക്കുകയുമായിരുന്നെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. 

'ഈ പ്രദേശത്തെ അത്യാവശ്യം അറിയപ്പെടുന്ന ഗുണ്ടകളാണ് ഞങ്ങൾ, ആ ഞങ്ങളുടെ പിന്നിൽവന്ന് ഹോണടിക്കാൻ നീ ആരെടാ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു അടി. ജോഷി ജെറാൾഡും ഷാനിഫറും കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും മുഖത്തിടിക്കുകയും ചെയ്‌തെന്നാണ്  ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ പരാതി. 

ഇരുവര്‍ക്കുമെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയിരിക്കുന്നത്. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളാണ് ഷാനിഫർ. ഇയാള്‍ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. രണ്ട് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

Youths attacked crime branch officer were arrested