excise-officer

പത്തനംതിട്ടയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ കഞ്ചാവ് കടത്തുകാര്‍ പിടിയിലായി. ഇന്നലെ രാത്രിയാണ് കഞ്ചാവ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥന്‍റെ മുകളില്‍ കാറ് കയറ്റാന്‍ ശ്രമിച്ചത്. എക്സൈസ് ഉദ്യോഗസ്ഥന്‍റെ കാലിന് രണ്ട് പൊട്ടലുണ്ട്.

എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീ ആനന്ദിനെയാണ് സംഘം കാറിടിച്ച് വീഴ്ത്തി ഒളിവില്‍ പോയത്. പമ്പയില്‍ നിന്നാണ് ഇന്നലെ രാത്രി ഒളിവില്‍ പോയ പ്രതികളെ പിടികൂടിയത്. പത്തനംതിട്ട സ്വദേശി നസീബ് സുലൈമാന്‍, ആസിഫ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പത്തനംതിട്ട കുമ്പഴയിലെ വധശ്രമം. 

കഞ്ചാവ് വില്‍പനയെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് സ്ഥലത്ത് തങ്ങിയിരുന്നു. രാത്രി പ്രതികള്‍ കാറിലെത്തി. ബൈക്കില്‍ രണ്ടുപേര്‍ എത്തി പൊതി കൈമാറാന്‍ ശ്രമിക്കുമ്പോള്‍ എക്സൈസ് ചാടി വീണു. ഇതോടെ ഒരു പ്രതി ഓടി മാറി, ബൈക്കില്‍ വന്നവരും രക്ഷപെട്ടു. നസീബ് കാറ് വെട്ടിച്ചെടുത്ത് ശ്രീ ആനന്ദിനെ ഇടിച്ചു വീഴ്ത്തി. ശരീരത്തില്‍ കൂടി കാറ് കയറ്റാന്‍ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടുമാറി. 

നസീബ് മുന്‍പും കഞ്ചാവ് കേസുകളിലെ പ്രതിയാണ്. വീട്ടില്‍ നിന്നടക്കം കഞ്ചാവ് പിടികൂടിയിരുന്നു. വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കഞ്ചാവ് കിട്ടിയ വഴിയും ഏറ്റെടുക്കാന്‍ വന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പത്തനംതിട്ട പൊലീസാണ് പ്രതികളെ പിടികൂടിയത്

ENGLISH SUMMARY:

Drug smugglers who attempted to kill an excise officer in Pathanamthitta by running him over with a car have been apprehended. The incident occurred while the officer was attempting to seize cannabis, resulting in him sustaining fractures to his leg.