girl

TOPICS COVERED

പാലായിൽ ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ ഹോം നഴ്സ് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി.  വ്യാപാരസ്‌ഥാപന ഉടമയായ യുവതിയെ ഹോം നഴ്സ് ജ്യൂസില്‍ ലഹരിമരുന്ന്  കലക്കി നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.  വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്തായായിരുന്നു സംഭവം. 2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്. 

ഹോം നഴ്സ്  വീട്ടില്‍ താമസിച്ചാണ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. സംഭവദിവസം  പകൽ 11 മണിയോടെ ഹോം നഴ്സ് ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകി അതു കുടിച്ചു മയക്കത്തിലായപ്പോൾ തന്നെ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ  പരാതിയിൽ പറയുന്നത്. പീഡനം നടന്നതിനെ പിന്നാലെ  ഇയാളെ ജോലിയിൽനിന്നും പറഞ്ഞു വിട്ടിരുന്നു.

നഴ്സിനു പുറമെ യുവതിയെ ഭർത്താവിന്‍റെ  സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയിൽ കേസെടുത്ത അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണെന്നാണ് പാലാ ഡിവൈഎസ്‌പി കെ.സദൻ പറഞ്ഞു. 

 

ENGLISH SUMMARY:

A home nurse is accused of sedating a woman with juice and then sexually assaulting her in Pala, Kerala. This disturbing incident occurred while the woman's husband and children were away, and she has now filed a complaint after experiencing mental distress.