mukkam-arrest

TOPICS COVERED

കോഴിക്കോട് മുക്കത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൂടരഞ്ഞി സ്വദേശിയായ 22കാരന്‍ മുഹമ്മദ് മിഥിലാജാണ് പിടിയിലായത്. സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടെന്ന് അങ്കണവാടി ടീച്ചറോട് കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

സുഹൃത്തിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന മുഹമ്മദ് മിഥിലാജിനെ വയനാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഏറെ വിശ്വാസത്തോടെ വീട്ടില്‍ കയറ്റിയ വ്യക്തി നാലുവയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കുന്നത് ബന്ധുക്കളറിഞ്ഞില്ല. അങ്കണവാടിയിലെത്തിയ കുട്ടി ഒരു ദിവസം ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും വേദനയുണ്ടെന്ന് പറഞ്ഞതോടെ അധ്യാപിക കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

അപ്പോഴാണ് ലൈംഗികമായി ഉപദ്രവിക്കപ്പെട്ട വിവരം കുട്ടി തുറന്നുപറഞ്ഞത്. വീട്ടില്‍ വരുന്ന ചേട്ടനാണ് ഉപദ്രവിച്ചതെന്നും കുട്ടി അധ്യാപികയോട് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കളേയും പിന്നാലെ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും വയനാട്ടിൽവെച്ച് മിഥിലാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ENGLISH SUMMARY:

Child abuse case in Kerala: A 22-year-old man has been arrested for allegedly sexually abusing a four-year-old girl in Mukkom. The accused, Muhammed Mithilaj, was a frequent visitor to the girl's friend's house and was arrested from Wayanad.