പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല ചാറ്റിങ് നടത്തിയതിന് യുകെയിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഗുരീത് ജീതേഷ് എന്ന ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. ഗുരീത് യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് അശ്ലീല ചാറ്റിന്റെ പേരിൽ പിടിയിലായത്.
14 വയസ്സിൽ താഴെയുള്ള പെൺകുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയത്. സംഭവത്തെ തുടർന്ന് ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങിൽ നിന്ന് പുറത്താക്കി. അറസ്റ്റുമായി ബന്ധപ്പെട്ട വിഡിയോയിൽ ഗുരീത് മാപ്പ് ചോദിക്കുന്നുണ്ട്.
ക്ഷമിക്കണം, എനിക്ക് ഒരു വാണിങ് തന്ന് പറഞ്ഞുവിട്ടൂടെ എന്ന് ഗുരീതിന്റെ ചോദ്യത്തിന് ജനലിലൂടെ പുറത്തേക്കു നോക്ക്. അത് പൊലീസാണ്. വൈകിപ്പോയ സ്ഥിതിക്ക് ഇനി വാണിങ്ങിന് പ്രസക്തിയില്ലെന്ന് കൂടെയുള്ള ഒരാൾ പറയുന്നത് കേൾക്കാം.