rahul-case

TOPICS COVERED

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതിയുമായി മറ്റൊരു പെണ്‍കുട്ടി രംഗത്ത്. ഹോട്ടൽ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് 23 കാരിയുടെ പരാതി. സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23 കാരി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പറയുന്നു, ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു. ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ തന്നോടും ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം മുഖേനായാണ് രാഹുല്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിന് ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി. പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നടക്കം പറയുന്നു.

തുടര്‍ന്ന് രാഹുലിന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയെന്നും അവിടെ വച്ച് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറയുന്നു. രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചു. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ സമ്മതിച്ചതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

വിവാഹം കഴിക്കുമെന്ന് ഉറപ്പായ ശേഷം പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ കാണാനായി രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും കൂടി കാണാനായി പോയി. അവിടെ നിന്നും പെണ്‍കുട്ടിയെ ഒരു കാറില്‍ കൊണ്ടു പോയി ഒരു ഹോം സ്റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ENGLISH SUMMARY:

Rahul Mankootathil is facing a new rape allegation from a 23-year-old woman, accusing him of sexual assault in a hotel room. The complaint details a disturbing account of alleged abuse and betrayal, leading to significant legal and political ramifications.