രഹസ്യ ബന്ധമെന്ന സംശയത്തില്‍ ഭാര്യയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കിടിച്ചു കൊന്നു. ബാങ്ക് മാനേജറായ 37 കാരി കൃഷ്ണവേണിയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ അമീന്‍പൂരില്‍ കെഎസ്ആര്‍ നഗറിലാണ് സംഭവം. ഭര്‍ത്താവ് ബ്രഹ്മയ്യക്കായി പൊലീസ് അന്വേഷണം തുടങ്ങി.
2005 ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രഹസ്യ ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഭര്‍ത്താവിന്‍റെ രഹസ്യ ബന്ധത്തെ പറ്റി ഭാര്യയും തിരിച്ചും പരാതി ഉന്നയിച്ചു. 13 കാരന്‍ മകന്‍ വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം. മകന്‍ മുത്തച്ഛനെ വിളിച്ചുവരുത്തിയെങ്കിലും തര്‍ക്കത്തിനിടെ ബ്രഹ്മയ്യ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്ക് ഇടിക്കുകയായിരുന്നു. കൃഷ്ണവേണി സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
കോഹിറിലെ മേഡക് ജില്ലാ സഹകരണ സെന്‍ട്രല്‍ ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് മരിച്ച കൃഷ്ണവേണി. റിയൽ എസ്റ്റേറ്റ് മേഖലയില്‍ ജീവനക്കാരിയാണ് ബ്രഹ്മയ്യ. ദമ്പതിമാര്‍ക്ക് ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയായ മകളും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനും ഉണ്ട്. കൃഷ്ണവേണിയിടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.