ചിക്കന്‍ കറി വേണമെന്ന് പറഞ്ഞ മക്കളെ ചപ്പാത്തിക്കോലിന് പൊതിരെ തല്ലി അമ്മ. അടിയേറ്റ് ഏഴുവയസുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. ചിന്‍മയ് ധുംഡെയെന്ന കുട്ടിയാണ് മരിച്ചത്. 

വൈകുന്നേരം അമ്മ ഭക്ഷണമുണ്ടാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചപ്പാത്തിക്കൊപ്പം തനിക്ക് ചിക്കന്‍ കറി കഴിക്കാന്‍ കൊതിയാകുന്നുവെന്നും ചിക്കന്‍ വേണമെന്നും ചിന്‍മയ്, അമ്മ പല്ലവിയോട് പറഞ്ഞത്. ദേഷ്യം വന്ന പല്ലവി ചപ്പാത്തി പരത്തിക്കൊണ്ടിരുന്ന കോലെടുത്ത് മകനെ പൊതിരെ തല്ലി. ഇത് കണ്ട് ഓടിയെത്തിയ പത്തുവയസുകാരി മകളെയും തല്ലി. മകള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചതും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതും. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ചിന്‍മയ്ക്ക് ജീവന്‍ നഷ്ടമായിരുന്നു. പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല്ലവിയെ കോടതി  പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പല്ലവിക്ക് മാനസിക വെല്ലുവിളിയുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും കുട്ടികളോട് ക്രൂരമായി പെരുമാറാനുള്ള കാരണമറിയാന്‍ വിദഗ്ധസഹായം തേടുമെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Child abuse resulted in the death of a seven-year-old boy in Maharashtra. The mother allegedly beat her son to death for asking for chicken curry, and the police are investigating the incident.