കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ പ്രാദേശിക നേതാവിന് വെട്ടേറ്റു. പഞ്ചായത്ത് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. സിപിഎം പ്രവര്‍ത്തകനായ ശ്യാംലാലാണ് ആക്രമിച്ചത്. രാഷ്ട്രീയ വൈരാഗ്യം സംശയിക്കുന്നെന്ന് ആര്‍ജെഡി ആരോപിച്ചു. സുരേഷിനെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏതാനും ആഴ്ചകൾ മുമ്പ് വില്യാപ്പള്ളിയില്‍ ചില സംഘർഷങ്ങൾ ആർജെഡി, സിപിഎം തമ്മിൽ ഉണ്ടായിരുന്നു എന്നതാണ് വിവരം. യുവജനതാദളിതിന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് സമ്മേളനം നടത്തിയിരുന്നു. സമ്മേളനത്തിന് എത്തിച്ച കസേരകൾ പ്രതിയായ ശ്യാം ലാല്‍ നശിപ്പിക്കുകയുണ്ടായി. ഇക്കാര്യം സുരേഷ് പൊലീനെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും ചെയ്തു. അതിന്റെ തുടർച്ചയാണ് ഈ ആക്രമണം എന്നാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.