TOPICS COVERED

നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ്  മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായ നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

ഞായറാഴ്ച നേഹയും ഭർത്താവ് പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. സംസ്കാരം ഇന്നു നടക്കും. 

ENGLISH SUMMARY:

A newlywed woman, Neha, a third-year LLB student, was found dead by hanging at her own home near Nelliparambu Temple, Kuyilamparambil. Neha, daughter of the late Manoj, had been married for only six months.