Ai generated image
കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അവയവം മുറിച്ച് മാറ്റി കാമുകി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം. ലീലാബാദ് കോട്‌വാലി പ്രദേശത്തെ മുഷാര ഗ്രാമത്തിലെ യുവതിയാണ് കാമുകന്‍റെ ലിംഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയത്. ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനെ തുടര്‍ന്നാണ് കാമുകി ഇങ്ങനെ ചെയ്തെന്നുമാണ് വിവരം.
ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വികാസ് നിഷാദ് എന്ന 19 കാരന്‍റെ ലിംഗമാണ് കാമുകി മുറിച്ചത്. തിങ്കളാഴ്ച, അയൽവാസിയായ മുഷാര ഗ്രാമത്തിൽ നിന്നുള്ള കാമുകിയെ കാണാൻ എത്തിയിരുന്നു. ഇയാൾ കാമുകിയുടെ റൂമില്‍ ആറ് മണിക്കൂറിലധികം സമയം ചിലവഴിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ച് നിലയിലാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിത്. ഉടനെ തന്നെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നും യുവതി, വികാസിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നെന്നും യുവാവിന്‍റെ വീട്ടുകാര്‍ പറഞ്ഞു.