പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്നം കടുവിനാൽ മുറിയിൽ കോയിപ്പുറത്ത് വീട്ടിൽ അരുൺ സോമനെയാണ് നൂറനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ കടയിൽ സാധനം വാങ്ങാൻ പോയ 15 വയസുള്ള ആൺകുട്ടിയെ പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഭരണിക്കാവ്-ചെങ്ങന്നൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് പ്രതി. ഇയാൾ കുട്ടിയെ പിതാവിന്‍റെ സുഹൃത്താണെന്ന് പറഞ്ഞ് പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്. അറസ്റ്റ് ചെയ്തു കൊണ്ടുവന്ന പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.
ENGLISH SUMMARY:
Arun Soman (32), a private bus driver from Koyippurathu House in Kaduvinal, Vallikunnam, has been arrested by the Nooranad Police Station Inspector S. Sreekumar and his team for unnatural sexual assault of a minor boy. Police stated that on Tuesday evening around 6 PM, the 15-year-old boy had gone to a shop to buy something when the accused, feigning acquaintance, took him to an isolated spot and subjected him to unnatural sexual assault.