kannada-actor

TOPICS COVERED

ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽ നടി നൽകിയ പരാതിയില്‍ നടന്‍ മദനൂർ മനു അറസ്റ്റിൽ. മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’  റിലീസ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും അതിന് ശേഷം ഗർഭം അലസിപ്പിച്ചെന്നും കാണിച്ചാണ് നടി പരാതി കൊടുത്തിരിക്കുന്നത്. 

അന്നപൂർണേശ്വരീനഗർ പൊലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്. തുടർന്ന് ഒളിവിൽപ്പോകാൻശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കന്നഡ സീരിയൽനടനായും ഹാസ്യതാരമായും പേരെടുത്തയാളാണ് മദനൂർ മനു. കോമഡി കിലാഡിഗളു എന്ന ടിവി ഷോയിൽ ജനപ്രീതിനേടി.

ENGLISH SUMMARY:

Kannada actor Madanur Manu has been arrested following a serious allegation by a television actress who accused him of raping her, causing pregnancy, and later forcing her to undergo an abortion. The arrest came shortly after the release of Manu’s new film Kuladalli Keelyavudo. According to the complaint, the actress claimed she was subjected to brutal sexual assault and then coerced into terminating the pregnancy against her will. The case has shocked the entertainment industry, prompting strong reactions from the public and demands for justice.